ചെകുത്താന്റെ നാട്ടിലേക്ക് ഖുറേഷി അബ്രഹാം തിരിച്ചുവരുന്നു
text_fieldsഎംപുരാനിലെ കാരക്ടർ പോസ്റ്ററിലെ ഒന്നാമനും എത്തി. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന ഖുറേഷി അബ്രഹാം. മാര്‍ച്ച് 27 ന് എംപുരാന്‍ തിയറ്ററിൽ എത്താനിരിക്കെ ലൂസിഫര്‍ ഫ്രാഞ്ചൈസിക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്നും അതിലേക്ക് നയിച്ച് കൊണ്ടാകും എമ്പുരാന്‍ അവസാനിക്കുകയെന്നും മോഹന്‍ലാല്‍ ഔദ്യോഗികമായി അറിയിച്ചു.
'ഖുറേഷി അബ്രഹാമിന്റെ ലോകമാണ് രണ്ടാം ഭാഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ. ഖുറേഷി അബ്രഹാമിന്റെ അഥവ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ ഈ കഥയുടെ മൂന്നാം ഭാഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കും'. മോഹന്‍ലാല്‍ പറഞ്ഞു.
എന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ഞാൻ എംപുരാനെ കാണുന്നത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗം വളരെ ശ്രദ്ധയോട് കൂടി ചിത്രീകരിക്കാൻ ഞങ്ങൾ പരാമവധി ശ്രമിച്ചിട്ടുണ്ട്. ഇതിലെ ഓരോ അഭിനേതാക്കളും ലൊക്കേഷനുമൊക്കെ അത്രയും പ്രാധാന്യത്തോട് കൂടിയാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ പറഞ്ഞു.
എംപുരാന്റെ കാരക്ടർ പോസ്റ്ററുകളിൽ പ്രേക്ഷകർ കാത്തിരുന്ന രണ്ട് പേരുകളാണ് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സായിദ് മസൂദിന്റെ കാരക്ടർ ഇന്നാണ് പുറത്ത് വിട്ടത്. 'ഖുറേഷി അബ്രാമിന്റെ വലംകൈ ആയാണ് സായിദ് മസൂദിനെ നമ്മൾ ലൂസിഫറിൽ കണ്ടത്.
ഈ ഫ്രാഞ്ചൈസിലെ ആദ്യ ഭാഗമായ ലൂസിഫറിൽ ലോകത്തിലെ ഗോൾഡ് ആൻഡ് ഡയമണ്ട് ട്രേഡ് നിയന്ത്രിക്കുന്ന ഖുറേഷി അബ്രാമിന്റെ ഹിറ്റ് ഗ്രൂപ്പ് ലീഡ് ചെയ്യുന്ന ഒരു കമാൻഡോ ആയിട്ടാണ് നിങ്ങൾ സയ്ദ് മസൂദിനെ പരിചയപ്പെട്ടത്. അങ്ങനെ മാത്രമേ നിങ്ങൾ സായിദ് മസൂദിനെ പരിചയപ്പെട്ടിട്ടുള്ളൂ. എന്നാൽ ഈ ഫ്രാഞ്ചൈസിലെ എല്ലാ കഥാപാത്രങ്ങളെ പോലെ മുരളി സായിദിനുമുണ്ട് അയാളുടെ ഒരു കഴിഞ്ഞ കാലം, അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരു ലോകം'. പൃഥ്വിരാജ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.