ചോറും പഴങ്ങളും മുട്ടയും... ആമിർ ഖാന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്; വെളിപ്പെടുത്തി നടൻ
text_fieldsഅഭിനയത്തിൽ മാത്രമല്ല ഹിറ്റ്നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് ആമിർ ഖാൻ. ദിവസവും മൂന്ന് മണിക്കൂറിലധികം നടൻ വർക്കൗട്ടിനായി നീക്കിവെക്കാറുണ്ട്. ഇപ്പോഴിതാ 57 കാരനായ ആമിർ ഖാൻ തന്റെ ഫിറ്റ്നസിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ്. ലാൽ സിങ് ഛദ്ദയുടെ പ്രചരണ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വളരെ ചെറിയ അളവിൽ കൃത്യസമയത്താണ് ഭക്ഷണം കഴിക്കുന്നത്. ശരിയായ രീതിയിൽ ദഹനം നടക്കുന്നതിന് വേണ്ടിയാണ് സമയക്രമം പാലിച്ച് ആഹാരം കഴിക്കുന്നത്.
ഫലങ്ങൾ വലിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. പ്രഭാത ഭക്ഷണത്തിലും ലഘു ഭക്ഷണമായും പഴം കഴിക്കാറുണ്ട്. മുട്ടയുടെ വെള്ളയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
കൊഴുപ്പ് ഇല്ലാത്ത മാംസവിഭവങ്ങളാണ് ഏറെ ഇഷ്ടം. കുറഞ്ഞ അളവിൽ ചോറ്, റൊട്ടി, ഗ്രിൽ ചെയ്ത ചിക്കൻ, മത്സ്യം, ആവിയിൽ പാകം ചെയ്ത പച്ചക്കറി എന്നിവയാണ് ഉച്ച ഭക്ഷണത്തിന്റെ വിഭവങ്ങൾ.
ചിട്ടയായ ഭക്ഷണത്തിനോടൊപ്പം കൃത്യമായി വർക്കൗട്ടും ചെയ്യാറുണ്ട്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആമിർ ഖാൻ ഭക്ഷണ കാര്യത്തിനെക്കാളും വർക്കൗട്ടിനാണ് പ്രധാന്യം കൊടുക്കുന്നത്. കൂടാതെ കൃത്യമായ ഇടവേളകളിൽ വെളളം കുടിക്കാറുമുണ്ട്.
നാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങിയ ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. എന്നാൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ചിത്രത്തിലൂടെ ആമിറിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.