കാത്തിരിപ്പിനൊടുവില്‍ 'ലാല്‍ ജോസ്' വെള്ളിയാഴ്ച തിയറ്ററില്‍
text_fieldsപുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാല്‍ജോസ് നാളെ റിലീസ് ചെയ്യും. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാല്‍ജോസ്. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന സിനിമയാണ് ലാല്‍ ജോസ്.
മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്‍റെ പേരുതന്നെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്‍റര്‍ടൈനറാണ് ലാല്‍ജോസ്. എന്നാല്‍ പേരു സൂചിപ്പിക്കുന്നതിലൂടെ ചിത്രത്തിന് വളരെ വ്യത്യസ്തമായ ഒരു സസ്പെന്‍സ് ഉണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.
ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ലാല്‍ജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക. അഭിനേതാക്കള്‍ - ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ - നിഹാര ബിനേഷ് മണി, ആദിത് പ്രസാദ്.
ബാനര്‍ - 666 പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - കബീര്‍ പുഴമ്പ്ര, ഡി.ഒ.പി. -ബി.ജി.എം-ഗോപി സുന്ദർ. ധനേഷ്, സംഗീതം - ബിനേഷ് മണി, ഗാനരചന - ജോ പോള്‍, മേക്കപ്പ് - രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ് - റസാഖ് തിരൂര്‍, ആര്‍ട്ട് - ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ - അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ - അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സനു, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.