രണ്ട് ചിത്രം പോസ്റ്റ് ചെയ്തതിൽ എന്താണ് തെറ്റ്; ജീവിക്കാന്‍ അനുവദിക്കൂ -പ്രതികരണവുമായി ലളിത് മോദി
text_fieldsമുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയും തമ്മിലുളള പ്രണയ വർത്ത വലിയ ചർച്ചയാവുകയാണ്. ലളിത് മോദിയാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള സൂചന നൽകിയത്. നടിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്വീറ്റ് വൈറലായതോടെ വിമർശനങ്ങളും ട്രോളുകളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി ലളിത് മോദി രംഗത്ത് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മറുപടി നൽകിയിരിക്കുന്നത്. തന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നതെന്നാണ് ചോദിക്കുന്നത്.
എന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് മാധ്യമങ്ങള്‍ കണ്ടെത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രം പോസ്റ്റ് ചെയ്യുകയും ടാഗ് ചെയ്യുകയും മാത്രമാണ് ചെയ്തത്. അതിലെന്താണ് തെറ്റ്. നമ്മള്‍ ഇപ്പോഴും മധ്യകാലഘട്ടത്തിലാണോ ജീവിക്കുന്നത്. ആളുകള്‍ക്ക് സുഹൃത്തുക്കളാകാനും കെമിസ്ട്രിയും സമയവും ശരിയാണെങ്കിലും മാജിക് സംഭവിക്കാനും സാധിക്കില്ലേ. നമ്മുടെ രാജ്യത്തിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരും അര്‍ണബ് ഗോസ്വാമിയാകാന്‍ നോക്കുകയാണ്, ഏറ്റവും വലിയ കോമാളി. ജീവിക്കുക. ജീവിക്കാന്‍ അനുവദിക്കുക. ശരിയായ വാര്‍ത്ത എഴുതുക.
നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങള്‍ക്കായി കുറച്ച് കാര്യം പറയാം. മിനല്‍ മോദി 12 വര്‍ഷം എന്റെ അടുത്ത സുഹൃത്തായിരുന്നു. എന്റെ അമ്മയുടെ സുഹൃത്തായിരുന്നില്ല. ചില തൽപരകക്ഷികളാണ് ആ ഗോസിപ്പ് പ്രചരിപ്പിച്ചത്. ഈ മോശം മാനസികാവസ്ഥയില്‍ നിന്നും പുറത്ത് കടക്കാന്‍ സമയമായി. ഒരാള്‍ക്ക് നേട്ടങ്ങളുണ്ടാകുമ്പോള്‍, ഈ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുമ്പോള്‍ അത് ആസ്വദിക്കുക. നിങ്ങളെക്കാളുമൊക്കെ തലയുയര്‍ത്തി തന്നെയാണ് ഞാന്‍ നടക്കുന്നത്. നിങ്ങള്‍ എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചാലും. ഏത് കോടതിയാണ് എന്നെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് പറയാമോ? ഒരു കോടതിയുമല്ല. ഞാന്‍ സൃഷ്ടിച്ചത് പോലെ വേറെ ഒരാള്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ എന്ന് പറയൂ. എന്നിട്ടത് രാജ്യത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം.
എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കുന്നത് കാര്യമാക്കുന്നില്ല. ഞാന്‍ ജനിച്ചത് ഡയമണ്ട് കരണ്ടിയുമായാണ്. കൈക്കൂലി വാങ്ങിയിട്ടില്ല. റായ് ബഹദൂര്‍ ഗുജാര്‍മല്‍ മോദിയുടെ കൊച്ചുമകനാണെന്ന് മറക്കരുത്. ഞാന്‍ പണം എടുത്തിട്ടില്ല പ്രത്യേകിച്ചും പൊതുജനത്തിന്റേത്. പണം വാങ്ങുകയായിരുന്നു. കൂടാതെ സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും പറ്റിയിട്ടില്ല.
ഇത് നിങ്ങൾക്ക് ഉറക്കം ഉണരാനുള്ള സമയമാണ്. ബി.സി.സി.ഐയില്‍ ചേര്‍ന്നപ്പോള്‍ 40 കോടിയായിരുന്നു എന്റെ ബാങ്കിലുണ്ടായിരുന്നത്. 2005ലെ പിറന്നാളിനായിരുന്നു ജോയിന്‍ ചെയ്തത്. വിലക്ക് വന്നപ്പോള്‍ എന്റെ ബാങ്ക് ബാലൻസ് എത്രയായിരുന്നുവെന്ന് അറിയാമോ? 47680 കോടി. ഒരു കോമാളിയെങ്കിലും സഹായിച്ചോ? ഇല്ല. എവിടെ തുടങ്ങണം എന്നു പോലും അവര്‍ക്ക് അറിയില്ലായിരുന്നു. വ്യാജ മാധ്യമങ്ങളെ ലജ്ജിക്കൂ. ഒരിക്കൽ എങ്കിലും സത്യസന്ധത കാണിക്കൂ -ലളിത് മോദി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.