ലളിതയുടെ ജീവിതം മാറ്റിമറിച്ചത് കെ.പി.എ.സി
text_fieldsലളിതയുടെ ജീവിതം മാറ്റിമറിച്ചത് കെ.പി.എസ്.സി എന്ന നാടക സമിതിയും തോപ്പിൽ ഭാസിയുമാണ്. ജീവിത പോരാട്ടത്തിന് കരുത്ത് നൽകിയത് കെ.പി.എ.സിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനമുള്ള പ്രദേശത്തെ കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു ജനനം. പാർട്ടിയിൽ ചേർന്ന് പാർട്ടിക്ക് വേണ്ടി എല്ലാം കളഞ്ഞു കുളിച്ച അച്ഛൻ. ചെറ്റ കുത്തി മറച്ചൊരു വീട്. നാലുകെട്ടുകൾക്കിടയിലെ ചെറ്റപ്പുര. പട്ടിയും പൂച്ചയും യഥേഷ്ടം കയറി ഇറങ്ങുന്ന വീട്. കതകിന് കൊളുത്തു ഒന്നുമില്ല. മനോബലം കൊണ്ടുള്ള സുരക്ഷ അത്രയേ ഉള്ളൂ. ഭയങ്കര അഭിമാനിയായ അമ്മ. ദാരിദ്ര്യം ആരും അറിയരുത് എന്നായിരുന്നു അമ്മയുടെ വാശി.
ചങ്ങനാശ്ശേരിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൊല്ലത്തിന് ഗംഗാധരൻ മാസ്റ്റർ ട്രൂപ്പിൽ ഡാൻസ് ചെയ്യാൻ പോയത്. അവിടെ പഠനവും നൃത്തവും ഒക്കെയായി മുന്നേറി. അരങ്ങിലേക്ക് കാൽവെച്ചത് അവിടെവെച്ചാണ്. പഠനത്തിനായി സ്കൂളിൽ ചേർന്നുവെന്നുമാത്രം. അതൊന്നും മുന്നോട്ട് പോയില്ല. കല അവരെ പുറത്തേക്കാണ് നയിച്ചത്. അവരുടെലോകം മറ്റൊന്നാണ് തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് കൊല്ലം കടപ്പാക്കടയിലെ ഡാൻസ് ട്രൂപ്പിലേക്കാണ് സഞ്ചരിച്ചത്. ജനയുഗത്തിന്‍റെ ആസ്ഥാനമായിരുന്നു കൊല്ലം. കമ്യൂണിസ്റ്റ് നേതാക്കളുടെ കേന്ദ്രം. ബ്രാൻഡ് പ്രോഗ്രാം തുടങ്ങിയതോടെ പഠിത്തം ഉപേക്ഷിച്ചു. പെരുന്ന ലീലയും കരമന ലളിതയും അവിടുത്തെ പ്രധാന നർത്തകിമാരായിരുന്നു. അവർ സംഘം വിട്ടതോടെ ലളിതയായി ഗ്രൂപ്പിലെ പ്രധാന നർത്തകി.
ചങ്ങമ്പുഴയുടെ കാവ്യനർത്തകി അന്ന് നൃത്തരൂപത്തിൽ അവതരിപ്പിച്ചു. ഗംഗാധരൻ മാസ്റ്റർ ഷാജഹാൻ -മുംതാസ് പ്രണയവും നാടകമായി ചിട്ടപ്പെടുത്തി. കടപ്പാക്കട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുടങ്ങുന്ന കാലത്ത് ഉദ്ഘാടനത്തിന് ഒരു നാടകം വേണം. അതിലെ നായികയായി മാറി. ആദ്യ നാടക അഭിനയത്തിൽ തന്നെ നാടകം ലളിതക്ക് ഇഷ്ടമായി. ലളിതയുടെ അമ്മക്ക് അക്കാലത്ത് നാടകാഭിനയത്തോട് യോജിപ്പുണ്ടായിരുന്നില്ല. അതിനാൽ നാടകാഭിനയത്തെ അമ്മ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു.
അച്ഛനാണ് അഭിനിയത്തിന് തുണയായത്. അച്ഛന് കലാമണ്ഡലത്തിൽ ചേർക്കണമെന്നായിരുന്നു ആഗ്രഹം. ഒടുവിൽ ഗീഥാ തീയറ്റേഴ്സിന്‍റെ നാടകത്തിൽ രണ്ട് ഡാൻസ് ചെയ്താൽ മതി എന്ന വ്യവസ്ഥയിൽ നാടകത്തിന് വിട്ടു. അഭിനയം വേണ്ട ഡാൻസ് മാത്രമാണെന്നായിരുന്നു അമ്മയുടെ വ്യവസ്ഥ. നാടകം വേദിയിൽ കണ്ടപ്പോഴാണ് അഭിനയിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞ്.
ആ നാടകാഭിനയം കഴിഞ്ഞ ഉടനെ പി.ജെ ആന്‍റണിയുടെ നാടകത്തിലും അഭിനയിച്ചു. കാരണം അതിലെ പ്രധാന കഥാപാത്രം ഡാൻസറായിരുന്നു. അതുകൊണ്ട് ഡാൻസ് പേരിൽ അതിൽ അഭിനയിക്കാൻ അനുവദിച്ചു. നാടകത്തിൽ ഡാൻസുകൾക്ക് ഒപ്പം കുറച്ച് ഡയലോഗുകളും ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും കെ.പി.എ.സിയിൽ എത്തണം എന്നായിരുന്നു അന്നത്തെ ലളിതയുടെ മോഹം. ഓർമ്മവെച്ച കാലം മുതൽ കേൾക്കുന്ന പേരായിരുന്നു കെ.പി.എസ്. അത് കേരളമാകെ നിറഞ്ഞു നിൽക്കുന്ന മഹാപ്രസ്ഥാനമായിരുന്നു.
സ്വപ്ന സാക്ഷാത്കാരത്തിന് ആദ്യം വീട്ടിലെത്തിയത് ശങ്കരാടിയും എസ്.എൽ.പുരം സദാനന്ദനുമായിരുന്നു. പി.പി ചേട്ടൻ ആയിരുന്നു അന്നത്തെ ഗോഡ് ഫാദർ. കരുനാഗപ്പള്ളി പ്രദീപം എന്നൊരു കലാസമിതിയുണ്ട്. കെ.പി.എ.സിയുടെ സഹോദര കലാസമിതി ആയിരുന്നുവെന്ന് അതിനെ പറയാം. കെ.പി.എ.സിയുടെ സെറ്റപ്പ് തന്നെയായിരുന്നു. അവർ എസ്.എൽ പുരത്തിന് ഒരു നാടകം കളിക്കാൻ തീരുമാനിച്ചു. അവിടെ നിന്നാണ് കെ.പി.എസിയിലേക്കുള്ള യാത്ര.
1964 സെപ്റ്റംബർ നാല് കെ.പി.എ.സി ലളിതയുടെ ജീവിതത്തിന്‍റെ വിധി മാറ്റിയത്. ആ നാല് ദിവസം അവർക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. അവരുടെ പേരിനൊപ്പം വെറും നാലക്ഷരം അല്ല പൊരുതുന്ന ഒരു കലാസാംസ്കാരിക പ്രസ്ഥാനമാണ് കൂട്ടിച്ചേർത്തത്. കെ.പി.എ.സിയിൽ ആദ്യം എത്തുമ്പോൾ നാടകത്തിന്‍റെ റിഹേഴ്സൽ നടന്നു കൊണ്ടിരിക്കുകയാണ്. കെ.പി ഉമ്മർ അടക്കമുള്ള പലരും അവിടെയുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ തോപ്പിൽ ഭാസി എത്തി. അവർ എഴുതിയത് തന്‍റെ ജീവിത വിജയങ്ങളിലേക്കാണ് ആ മനുഷ്യൻ കയറിയത്. കെ.പി.എ.സി അന്ന് പുതിയ ആകാശവും പുതിയ ഭൂമിയും കളിച്ചു തീർത്ത സമയമാണ്. അശ്വമേധത്തിലെ രണ്ടാം വരവാണ്. അതിന്‍റെ റിഹേഴ്സൽ ആണ് നടന്നു കൊണ്ടിരുന്നത്. തോപ്പിൽ ഭാസിയും കെ.പി.എസ്.സിയും അതോടെ ലളിതയുടെ ജീവിതത്തിലേക്ക് ഭാഗമായി. ഭാസി തന്നെയാണ് സിനിമയിലേക്ക് നിയിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.