Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരാധിക തിലകിന്റെ മകൾ...

രാധിക തിലകിന്റെ മകൾ ദേവിക വിവാഹിതയായി

text_fields
bookmark_border
Late Singer  radhika Thilak   Daughter  Devika Suresh  Get Married
cancel

ന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്.

വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകള്‍ ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ദേവികയുടെ പിതാവ് സുരേഷ് കൃഷ്ണൻ അറിയിച്ചു. സുഹൃത്തുക്കൾക്ക് വിവാഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഗായിക സുജാത കുടുംബസമേതം വിവാഹത്തിനെത്തിയിരുന്നു.

2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devika Sureshradhika Thilak
News Summary - Late Singer radhika Thilak Daughter Devika Suresh Get Married
Next Story