ലിയോ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു; പ്രദർശനത്തിന് എത്തിയത് എക്സ്റ്റൻഡഡ് വെർഷൻ
text_fieldsവിജയ് കേന്ദ്രകഥാപാത്രമായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആഗോളതലത്തിൽ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. ഒക്ടോബർ19ന് പുറത്തിറങ്ങിയ ചിത്രം 600 കോടിയിലധികം ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കി.
തിയറ്ററുകളിൽ സൂപ്പർഹിറ്റായ ലിയോയുടെ ഒ.ടി.ടി പ്രദർശനം ആരംഭിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. നവംബർ 24 വെള്ളിയാഴ്ച്ച മുതലാണ് സിനിമ ഇന്ത്യയിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. 28 നാണ് ചിത്രത്തിന്റെ ഗ്ലോബൽ ഒ.ടി.ടി റിലീസ്. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്.
സിനിമയുടെ എക്സ്റ്റൻഡഡ് വെർഷൻ ആണ് ഒ.ടി.ടിയിൽ എത്തുന്നത്. തീയറ്ററിൽ ഒഴിവാക്കിയ രംഗങ്ങളും ഒ.ടി.ടിയിൽ കാണാം. ലിയോക്കായി വിജയ് ആരാധകർ ഒ.ടി.ടിയിൽ ഇടിച്ചുകയറുന്നതായാണ് വിവരം.
വൻ തുകക്കാണ് ലിയോയുടെ ഒ.ടി.ടി റൈറ്റ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ഒ.ടി.ടിയിൽ നിന്ന് തെന്നിന്ത്യൻ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകക്കാണ് ചിത്രം വിറ്റതെന്ന് നിർമാതാവ് ലളിത് കുമാർ വ്യക്തമാക്കിയിരുന്നു.
മാസ്റ്ററിന് ശേഷം വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പാര്‍ഥിപൻ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷയായിരുന്നു നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്.
അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി , മഡോണ സെബാസ്റ്റ്യൻ, സച്ചിൻ മണി എന്നിവരാണ് ചിത്രത്തിൽ മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.