വിജയ് ചിത്രം ലിയോയുടെ തെലുങ്ക് പതിപ്പ് തടഞ്ഞ് കോടതി!
text_fieldsതെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 19 നാണ് തിയറ്ററുകളിലെത്തുന്നത്. തമിഴിനെ കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.
സിനിമ തിയറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ തെലുങ്ക് പതിപ്പിന്റെ പ്രദർശനം തടഞ്ഞിരിക്കുകയാണ് ഹൈദരാബാദ് കോടതി. സിത്താര എന്റർടെയ്‌മെൻസിന്റെ ഉടമസ്ഥൻ നാഗ വംശി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ഒക്ടോബർ 20 വരെയാണ് സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്. പേരിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് നടപടി. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19ന് തന്നെ തെലുങ്കിലും സാധ്യമാക്കാൻ ശ്രമം അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്നാണ് വിവരം.
മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് 'ലിയോ'. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് 'ലിയോ' നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.