സിനിമ സംഘടനാ നേതാക്കളുടെ സിനിമകൾ ഒ.ടി.ടി റിലീസ് ചെയ്യുന്നത് ശരിയല്ല -ലിബർട്ടി ബഷീർ
text_fieldsകോഴിക്കോട്: മോഹൻലാൽ സിനിമ ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ലിബർട്ടി ബഷീർ. സിനിമ സംഘടനകളുടെ നേതാക്കളായ മോഹൻലാലും ആന്‍റണി പെരുമ്പാവൂരും ഉൾപ്പെടുന്ന സിനിമ ഒ.ടി.ടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.
മോഹൻലാൽ അമ്മ പ്രസിഡന്‍റാണ്. തിയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്‍റാണ് ആന്‍റണി പെരുമ്പാവൂർ. നേതാക്കൾ തന്നെ ഒ.ടി.ടി റിലീസിന് മുൻകൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ബഷീർ പറഞ്ഞു.
ദൃശ്യം 2 പോലുള്ള സിനിമ തിയറ്ററിൽ വന്ന് കാണാനാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. തിയറ്ററുകളിൽ സിനിമ കാണാൻ ആളുകൾ വരില്ലെന്ന് പറയുന്നത് താൽകാലിക വാദം മാത്രമാണെന്നും ലിബർട്ടി ബഷീർ ചൂണ്ടിക്കാട്ടി.
ആമസോൺ പ്രൈമിലൂടെ ജനുവരി അവസാനമോ ഫെബ്രുവരിയിലോ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് സംവിധായകൻ ജിത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. പുതുവത്സര ദിനത്തിലാണ് ദൃശ്യ 2-ന്‍റെ ടീസർ അണിയറക്കാർ പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.