വൈരാഗ്യത്തോടെ ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുന്നു -ലിജോ ജോസ് പെല്ലിശ്ശേരി
text_fieldsകൊച്ചി: കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുന്ന മലൈക്കോട്ടൈ വാലിൻബൻ ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. വലിയ വൈരാഗ്യത്തോട് കൂടി ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുകയാണെന്നും ഇത്രയും വിദ്വേഷം എന്തിനാണെന്ന് മനസ്സിലായിട്ടില്ലെന്നും ലിജോ പറഞ്ഞു.
ലിജോയുടെ വാക്കുകൾ:
മലയാളത്തിന്‍റെ സിനിമ എന്ന് അതിനെ പരിഗണിക്കണമെന്ന് എനിക്ക് തോന്നുന്നുണ്ട്. രാവിലത്തെ ഷോ രൂപപ്പെടുത്തുന്ന അഭിപ്രായം അത് എപ്പോഴും സത്യമാകണമെന്നില്ല. രാവിലെ ആറിന് കാണുന്ന ഓഡിയൻസും വൈകുന്നേരം റിലാക്സ്ഡായി വരുന്ന ഓഡിയൻസും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യം കണ്ടിറങ്ങുന്ന ഓഡിയൻസ് പറഞ്ഞ് പരത്തുന്നതാണ് എല്ലാവരുടെയും വൈബായി മാറുന്നത്. സോഷ്യൽ മീഡിയ ഒരു യുദ്ധ ഭൂമിയായി മാറുകയാണ്. വലിയ വൈരാഗ്യത്തോട് കൂടി ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുകയാണ്. ഇത്രയും വിദ്വേഷം എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അത് എന്ത് ഗുണമാണ് ഒരു സിനിമക്കോ ഇൻഡസ്ട്രിക്കോ ഉണ്ടാക്കുന്നതെന്ന് മനസ്സിലായിട്ടില്ല -ലിജോ പറഞ്ഞു.
നമ്മുടെ ഇൻഡസ്ട്രിയിൽ നിന്ന് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യു ഉണ്ടായിട്ടുള്ള സിനിമകളിലൊന്നാണിതെന്ന് ഞാൻ അവകാശപ്പെടുന്നു. ഒന്നര വർഷമായി വിശ്വസിച്ച ഒരു സിനിമ ഒരു ദിവസം രാവിലത്തെ കുറച്ചുപേരുടെ അഭിപ്രായം കൊണ്ട് മാറരുതെന്നാണ് കരുതുന്നത് -ലിജോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.