ഓസ്കറിലേക്ക് ഡങ്കി മാത്രമല്ല, ഇന്ത്യയുടെ ഔദ്യോഗിക എൻട്രിക്കായി മത്സരിക്കാൻ ഹിറ്റ് ചിത്രങ്ങളും
text_fieldsഓസ്കറിലേക്ക് ഇന്ത്യൻ ഔദ്യോഗിക നോമിനേഷന് വേണ്ടി മത്സരിക്കുന്നത് 12 ചിത്രങ്ങൾ. പോയ വർഷം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യയിലെ വിവിധഭാഷകളിൽ നിന്ന് 22 ചിത്രങ്ങളാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് (എഫ്.എഫ്.ഐ) നോമിനേഷനായി ലഭിച്ചിരിക്കുന്നത്. സംവിധായകൻ ഗിരീഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള 17 ജൂറി അംഗങ്ങളാണ് ചിത്രം തിരഞ്ഞെടുക്കുക. അന്തിമ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
ഷാറൂഖ് ഖാൻ ചിത്രം ഡങ്കി, ദ സ്റ്റോറി ടെല്ലർ, മ്യസിക് സ്കൂൾ,മിസിസ് ചാറ്റർജി vs നോർവേ ,12ത്ത് ഫെയിൽ, ഘൂമർ, സ്വിഗാറ്റോ,റോക്കി ഔർ റാണി കി പ്രേം കഹാനി, കേരള സ്റ്റോറി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളാണ് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായി മത്സരിക്കുന്നത്. വെട്രിമാരൻ- വിജയ് സേതുപതി ചിത്രം വിടുതലൈ, തെലുങ്ക് ചിത്രം ദസ്റ, മലയാളത്തിൽ 2018 എന്നിവയും ഓസ്കർ പരിഗണനയ്‌ക്കായി എഫ്.എഫ്.ഐയിലേക്ക് അയച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷം, സുധ കൊങ്ങര സംവിധാനം ചെയ്ത സൂര്യയും അപർണ ബാലമുരളിയും അഭിനയിച്ച തമിഴ് ചിത്രം സൂരറൈ പോട്ര് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്നു. പക്ഷേ അത് ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയില്ല.
96-ാമത് അക്കാദമി അവാർഡുകൾ 2024 മാർച്ച് 10-ന് ലോസ് ഏഞ്ചൽസിലെ ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ നടക്കും. നോമിനേഷനുകൾ 2024 ജനുവരി 23ന് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.