Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ ചിത്രം; ഖാലിദ്​ റഹ്​മാ​െൻറ 'ലവ്'​ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ

text_fields
bookmark_border
കോവിഡ്​ കാലത്ത്​ ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ ചിത്രം; ഖാലിദ്​ റഹ്​മാ​െൻറ ലവ്​ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ
cancel

മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ്​ ചിത്രം ഉണ്ടക്ക്​ ശേഷം പ്രശസ്​ത സംവിധായകൻ ഖാലിദ്​ റഹ്​മാൻ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ്​ 'ലവ്​'. ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ്​ കേന്ദ്ര കഥാപാത്രങ്ങൾ.

കോവിഡ് പ്രതിസന്ധിക്കിടയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയാണ്​ ലവ്​. ജൂൺ 22ന്​ ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂർത്തിയാവുകയായിരുന്നു. ലോക്​ഡൗണി​െൻറ പശ്ചാത്തലത്തിൽ സിനിമകൾ ഷൂട്ട്​ ചെയ്യരുതെന്ന്​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ നിർദേശം വെച്ചിരുന്നു. എന്നാൽ, അതെല്ലാം തള്ളിയാണ്​ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്​.

നടൻമാരായ പൃഥ്വിരാജും ഇന്ദ്രജിത്തും പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർക്കൊപ്പം സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shine Tom Chackorajisha vijayankhalid rahman
Next Story