Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവമ്പൻ നഷ്ടങ്ങൾ,...

വമ്പൻ നഷ്ടങ്ങൾ, വേട്ടയൻ പ്രതീക്ഷിച്ച ലെവൽ വന്നില്ല; നഷ്ടം നികത്താൻ രജനികാന്തിനൊപ്പം മറ്റൊരു ചിത്രം ചെയ്യാനൊരുങ്ങി ലൈക്ക പ്രൊഡക്ഷൻ

text_fields
bookmark_border
വമ്പൻ നഷ്ടങ്ങൾ, വേട്ടയൻ പ്രതീക്ഷിച്ച ലെവൽ വന്നില്ല; നഷ്ടം നികത്താൻ രജനികാന്തിനൊപ്പം മറ്റൊരു ചിത്രം ചെയ്യാനൊരുങ്ങി ലൈക്ക പ്രൊഡക്ഷൻ
cancel

ജയിലറെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്ത് നായകനായെത്തിയ ചിത്രമാണ് വേട്ടയ്യൻ. ടി.ജി ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചത് ലൈക്ക പ്രൊഡക്ഷൻസാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമയുടെ മേൽ ലൈക്ക വലിയ പ്രതീക്ഷയും വെച്ചിരുന്നു. എന്നാൽ റിലീസിന് പിന്നാലെ ബോക്സ്ഓഫീസിൽ തണുപ്പൻ പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. ഈ സാഹചര്യത്തിൽ ലൈക്ക രജനികാന്തിന് മുന്നിൽ പുതിയ നിബന്ധന വെച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

വേട്ടയ്യനിലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി ഒരു പ്രമുഖ എന്‍റർടെയൻമെന്‍റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. നടനൊപ്പം ചെയ്‌ത മുൻ സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയാത്തത് പരിഗണിച്ച് അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതായാണ് സൂചന.

രജനികാന്തിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ലാല്‍ സലാം, ദര്‍ബാര്‍, 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലൈക്ക നിര്‍മിച്ച ചിത്രങ്ങള്‍. രജനീകാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻതാരനിര ഭാഗമായ ചിത്രമാണ് വേട്ടയ്യൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajnikanthLyca ProductionsVettaiyan
News Summary - lyca to [produce another movie with rajnikant to compensate vettoyan lose
Next Story