Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'എന്തൊരു വിഷനുളള...

'എന്തൊരു വിഷനുളള സ്ത്രീയാണ്; പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് അഭിമാനം' - മാലാ പാർവതി

text_fields
bookmark_border
Maala parvathi  appreciate actress parvathi thiruvoth
cancel

പാർവതി തിരുവോത്തിനെ പ്രശംസിച്ച് നടി മാലാ പാർവതി. കരുത്തുറ്റ പെൺകുട്ടികളുള്ള കാലഘട്ടത്തിൽ ജീവിക്കുന്നത് വലിയ അഭിമാനമാണെന്നാണ് മാലാ പാർവതി പറയുന്നത്.

'ഇതൊരു സ്വാതന്ത്ര്യ സമരം പോലെയാണ് എനിക്കു തോന്നുന്നത്. പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് തന്നെ വലിയ അഭിമാനമാണ്. എന്തൊരു വിഷൻ ഉളള സ്ത്രീയാണ്. പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് അവർ ചിന്തിക്കുന്നത്';- മാലാ പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.


സ്വന്തമായി അഭിപ്രായം പറയാൻ ആർജവം കാണിക്കുന്ന പർവതിയെപ്പോലുള്ളവരുടെ അടുത്തൊന്നും തനിക്കെത്താനാവില്ലെന്ന് നേരത്തെ മാലാ പർവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ഉർവശി ചേച്ചിയെ വിളിച്ചപ്പോൾ ആ കൊച്ചെന്തൊരു മിടുക്കിയാണ് എന്നൊക്കെ പറഞ്ഞിരുന്നു. ഇനിയിപ്പോൾ ഒന്നും നോക്കാനില്ല, എല്ലാം പുറത്തുവരട്ടെ. ഒരു സ്വാതന്ത്ര്യ സമരമാണ് ഇവിടെ നടക്കുന്നത്. നീതി നടപ്പാവണം. അന്വേഷണം മാത്രമേയുള്ളൂ വഴി, അത് അതിന്റെ വഴിയേ നടക്കട്ടെ'.സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ സർക്കാർ നിയോഗിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മാലാ പാർവതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maala ParvathiParvathy Thiruvothu
News Summary - Maala parvathi appreciate actress parvathi thiruvoth
Next Story