ഒരു വര്‍ഷത്തിനു ശേഷം സുരാജിന്റെ മദനോത്സവം ഒ.ടി.ടിയിലെത്തി
text_fieldsസുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് മദനോത്സവം. 2023 ഏപ്രിൽ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു വർഷത്തിന് ശേഷം ഒ.ടി.ടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ചിത്രത്തിൽ 'മദനൻ' എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന 'മദന്റെ' ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് മദനോത്സവം സഞ്ചരിക്കുന്നത്. സുരാജ് വെഞ്ഞാറമുടിന്റെ ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്‍തമായിരുന്നു മദനോത്സവത്തിലെ മദനൻ.
സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.പൊളിറ്റിക്കൽ സറ്റയറായ ചിത്രത്തിൽ ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്‍ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചത് ഷെഹ്നാദ് ജലാല്‍ ആണ്. എഡിറ്റർ വിവേക് ഹര്‍ഷന്‍, സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യർ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.