'മെയ്ഡ് ഇൻ ഹെവൻ സീസൺ 2'! വെഡിങ് പ്ലാനർമാർ തിരിച്ചെത്തുന്നു''
text_fieldsആമസോൺ പ്രൈമിന്റെ ജനപ്രിയ വെബ് സീരീസായ 'മെയ്ഡ് ഇൻ ഹെവൻ സീസൺ 2'ന്റെ ട്രെയിലറും റിലീസ് തീയതി പുറത്ത്. സോയ അക്തർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. വെഡിങ് പ്ലാനർമാർ തിരിച്ചെത്തി എന്ന് കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. ട്രെയിലർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ആഗസ്റ്റ് പത്ത് മുതലാണ് സീരീസ് പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കുക.
ശോഭിത ധൂലിപാല, അർജുൻ മാത്തൂർ, ജിം സർഭ്, കൽക്കി കോച്ച്‌ലിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
2019 ലാണ് 'മെയ്ഡ് ഇൻ ഹെവന്റെ' ആദ്യ ഭാഗം പുറത്തിറങ്ങിയത്. സീരീസ് വിജയമായിരുന്നു. നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഐഎംഡിബി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ മികച്ച 50 ഇന്ത്യന്‍ വെബ് സിരീസുകളിൽ ഒന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.