മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന 'മേജർ'; പോസ്റ്റർ പുറത്ത്
text_fields2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് മേജർ. മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അദിവി ശേഷും തമ്മിലുള്ള അപാര സാമ്യത വലിയ ചർച്ചയായി മാറിയിരുന്നു.
ചിത്രത്തിലെ നായികയായ സായി മഞ്ജേക്കറിന്‍റെ ആദ്യ ഗ്ലിംസ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ 12ന് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങും. തൊണ്ണൂറുകളിൽ നടക്കുന്ന കഥയായതിനാൽ തന്നെ പശ്ചാത്തലവും അത്തരത്തിലാണ്. അദിവി ശേഷും സായി മഞ്ജരേക്കറും ഫ്രാങ്ക് ആന്‍റണി പബ്ലിക് സ്കൂളിലെ യൂനിഫോമിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സന്ദീപ് ഡിഫൻസ് അക്കാദമിയിലേക്ക് പോയ വേളയിൽ തന്‍റെ സങ്കടം പങ്കുവെച്ച് സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്തും പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം റിലീസ് ചെയ്യുക.
നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്' എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീരമൃത്യു വരിച്ചത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വിഡിയോയില്‍ പറഞ്ഞിരുന്നു. ചിത്രം 2021 ജൂലെ രണ്ടിന് റിലീസിനെത്തും.
2020 ആഗസ്സ്റ്റിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.