Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightടൊവിനോക്ക്​...

ടൊവിനോക്ക്​ ഇടിയേറ്റത്​ വയറ്റിൽ; ആന്തരിക രക്​തസ്രാവം അറിഞ്ഞില്ല

text_fields
bookmark_border
ടൊവിനോക്ക്​ ഇടിയേറ്റത്​ വയറ്റിൽ; ആന്തരിക രക്​തസ്രാവം അറിഞ്ഞില്ല
cancel

ടൻ ടൊവിനോ തോമസിന്​ സിനിമ ചിത്രീകരണത്തിനിടെ സംഭവിച്ച പരിക്കിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​. സിനിമയിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന്​ വയറ്റിൽ ഇടിയേൽക്കുകയായിരുന്നു. അപ്പോൾ പ്രശ്​ന​മൊന്നും തോന്നിയിരുന്നില്ലെന്നും പിന്നീട്​ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും ടോവിനോയുടെ പേഴ്​സണൽ ട്രെയിനർ പറഞ്ഞു.

മൂന്ന് വര്‍ഷം ടൊവിനൊയുടെ പേഴ്‌സണല്‍ ട്രെയിനറായിരുന്ന ഷൈജന്‍ അഗസ്റ്റിനാണ്​ വിവരങ്ങൾ പങ്കുവച്ചത്​. ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വെള്ളിയാഴ്​ച 11 വരെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നും അവസാനം ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും ബുള്ളറ്റിന്‍ വ്യക്തമാക്കി. നടനിപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്​.

'കള' എന്ന സിനിമയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. എറണാകുളം പിറവത്തായിരുന്നു ഷൂട്ടിങ്​. സംഘട്ടന രംഗത്തിനിടെ വയറിന് ഇടിയേൽക്കുകയായിരുന്നു. നിലവിലെ രക്​തസ്രാവം വലിയ പ്രശ്‌നമുള്ളതല്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.​ 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. 'കള'യുടെ മോഷൻ പോസ്​റ്റർ ടൊവിനോ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasmalayalam actorhospitalkala
Next Story