Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൂർണ്ണമായും...

പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച മലയാള ചിത്രം ‘ദി പ്രൊപോസലി’ന് IIFTC പുരസ്കാരം

text_fields
bookmark_border
പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച മലയാള ചിത്രം ‘ദി പ്രൊപോസലി’ന് IIFTC പുരസ്കാരം
cancel

വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിൻ്റെ പുതിയ കാഴ്ചകളും വാണിജ്യത്തിൻ്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങിൽ, 2022ൽ ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും ദി പ്രൊപോസൽ എന്ന പുതുമുഖ ചിത്രം സിനിമാറ്റിക് എക്സലൻസ് ( cinematic excellence) അവാർഡ് കരസ്ഥമാക്കി. ആസ്‌ട്രേലിയയിൽ പൂർണ്ണമായും ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമാണ് ദി പ്രൊപോസൽ. അത്തരത്തിൽ ഒരു പുതുമ അവകാശപ്പെടാനുള്ള മലയാള ചിത്രമായി ദി പ്രൊപ്പോസലിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക കൂടിയാണ് ഈ അവാർഡ് കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി കൺവീനർ കൂടിയായ അനിന്ദ്യ ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. തമിഴിൽ നിന്നും റോക്കറ്ററി- ദി നമ്പി എഫക്ട് , തെലുഗിൽ നിന്നും RRR, കന്നഡ ചിത്രമായ റെയ്‌മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങൾക്കും അവാർഡുകൾ ലഭിച്ചു.


2022ൽ സൈന പ്ലേ ഒടിടിയിലാണ് ദി പ്രൊപോസൽ റിലീസ് ചെയ്തത്. കോവിഡ് കാലത്ത് അഞ്ച് ലക്ഷം രൂപയിൽ താഴെ വരുന്ന ബഡ്ജറ്റിൽ ഒരു പരീക്ഷണ സിനിമയായി പൂർത്തീകരിച്ച ഈ ചിത്രത്തിന് കിട്ടിയ അവാർഡ് അത്ഭുതത്തോടും നന്ദിയോടും കൂടി സ്വീകരിക്കുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ ജോ ജോസഫ് പറഞ്ഞു.


സ്‌റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയായിൽ എത്തുന്ന നായക കഥാപാത്രം വിസ അവസാനിച്ചതിന് ശേഷം, അതെ രാജ്യത്തു തന്നെ തുടർന്ന് ജീവിക്കാനായി കേരളത്തിലെ ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നും പെർമനന്റ് വിസയുള്ള ഒരു മലയാളി വധുവിനെ കണ്ടെത്താൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സന്ദർഭങ്ങളുമാണ് ദി പ്രൊപോസൽ എന്ന റോം-കോം ജോണറിൽ ഇറങ്ങിയ ചിത്രത്തിൻ്റെ പശ്ചാത്തലം. സംവിധായകൻ കൂടിയായ ജോ ജോസഫ് , അനുമോദ് പോൾ, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ തോമസ് എന്നീ പുതുമുഖങ്ങൾ പ്രധാന റോളുകളിൽ അഭിനയിച്ച ചിത്രം 2022 മെയ് മാസത്തിൽ ആണ് റിലീസ് ചെയ്തത്. യുവതലമുറ വിദേശത്തേക്കും മറ്റും നാട് വിടുന്ന വസ്തുതചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് പ്രേക്ഷകർക്ക് വളരെ ബന്ധപെടുത്താവുന്ന കഥാസന്ദർഭങ്ങളാണ് ഈ ചെറിയ സിനിമയിൽ ഉടനീളം ഉള്ളത്.


ഒക്ടോബര് 12 മുതൽ 14 വരെ നീണ്ടു നിന്ന IIFTC ചലച്ചിത്ര മേളയിൽ തമിഴ്, മലയാളം, കന്നഡ, തെലുഗ്, ഹിന്ദി, പഞ്ചാബി ഗുജറാത്തി, എന്നീ ഇൻഡസ്‌ട്രികളിലെ ശ്രദ്ധേയരായ നിർമാതാക്കളും സംവിധായകരും പങ്കെടുത്തു. ഇന്ത്യൻ സിനിമ നിർമാണ കമ്പനികളെ ലാഭകരവും സുതാര്യവുമായ ചിത്രീകരണത്തിനായി തങ്ങളുടെ രാജ്യങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ട് ടർക്കി, പോളണ്ട്, കെനിയ, പോർചുഗൽ, യൂഎഇ , സ്പെയിൻ, അമേരിക്ക, സെർബിയ, മൗറീഷ്യസ്, അസിർബൈജാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഫിലിം ബോർഡ് പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു. 10 വർഷമായി നടക്കുന്ന മേളയിലെ ഈ വർഷത്തെ ഇവന്റുകൾ ഇംത്യാസ് അലി, കബീർ ബേഡി, ആർ. ബൽകി തുടങ്ങി അനേകം പ്രഗൽഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AustraliaThe ProposalIIFTC Award
News Summary - Malayalam Film 'The Proposal,' Shot Entirely in Australia, Wins IIFTC Award
Next Story