നാടൻ പെണ്ണിന്‍റെ അതിജീവന പോരാട്ടവുമായി 'താഹിറ' ഇന്ത്യൻ പനോരമയിലേക്ക്
text_fieldsഅക്ഷരഭ്യാസം കുറഞ്ഞ നിർധനയായ ഒരു നാടൻ പെണ്ണിെൻറ അതിജീവന പോരാട്ടം അവളിലുടെ തന്നെ പറഞ്ഞുവെച്ച 'താഹിറ' എന്ന കൊടുങ്ങല്ലൂരിെൻറ സിനിമ ഇന്ത്യൻ പനോരമയിലേക്ക്. ഗോവയിൽ നടക്കുന്ന അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് പ്രദേശിക സിനിമ പ്രവർത്തകർ അണിയിച്ചൊരുക്കിയ 'താഹിറ' തെരഞ്ഞെടുക്കപ്പെട്ടത്.
കൊടുങ്ങല്ലൂരിലെ അഴീക്കോട് ഗ്രാമത്തിൽ ജനിച്ച് ചെറുപ്രായത്തിൽ തന്നെ ജീവിതത്തോട് പൊരുതി നീങ്ങുന്ന ജീവിതമാണ് താഹിറയുടേത്. വാപ്പയുടെ മരണത്തോടെ കുടുംബ പ്രാരാബ്ധങ്ങൾ ചുമലിലേറ്റി കൂടപിറപ്പുകളെ ചേർത്തുപിടിച്ച് അവരെ പല കരകളിലെത്തിക്കുന്ന, പരിഷ്കാരം എന്തെന്നറിയാത്ത താഹിറയുടെ ജീവിത സമരം നാട്ടിലെ ഒരു സാധാരണ കാഴ്ചയാണെങ്കിലും അതിെൻറ ചലച്ചിത്ര രൂപം വേറിട്ടൊരു ദൃശ്യാനുഭവമാക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു.
ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച് ഏത് പണിയും അനായാസേന ചെയ്ത് കുടുബം പുലർത്തുന്നതിനിടെ സ്വന്തം ജീവിതം മറന്ന താഹിറയുടെ കഥ അവൾ തന്നെയാണ് ഏറെ തൻമയത്തത്തോടെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. കേൾവി തകരാറുള്ള താഹിറ നായികയായ സിനിമയിൽ പൂർണ അന്ധനായ ക്ലിൻറ് മാത്യുവാണ് നായക വേഷം അണിയുന്നത്. പാലക്കാട് ശ്രീകൃഷ്ണപുരം ഹെലൻ കെല്ലർ സ്പെഷൽ സ്കൂൾ അധ്യാപകനായ ക്ലിൻറ് മാത്യു തന്നെയാണ് കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നതും. ഈ സിനിമയുടെ പ്രമോഷൻ കണ്ട് ഒരു അധ്യാപിക ക്ലിൻറിെൻറ ജീവിതസഖിയാകാൻ മുന്നോട്ട് വരികയും ചെയ്തു.
'താഹിറ'യുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർമാണവും സിദ്ദീഖ് പറവൂരാണ് നിർവഹിച്ചിരിക്കുന്നത്. തികച്ചും സാഹസികമായ ഒരു പരിക്ഷണമാണ് ഈ സിനിമിയെന്ന് സിദ്ദീഖ് പറഞ്ഞു. കൊടുങ്ങല്ലൂരിലെ സാധാരണക്കാരായവരുടെ ചലച്ചിത്രം രാജ്യത്തെ മികച്ച സിനിമകൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടത് തങ്ങൾക്കും നാടിനും ഏറെ അഭിമാനം നൽകുന്നതാണ്. സിനിമ പിടിച്ചതിലൂടെ 29 ലക്ഷം രപയുടെ കടബാധ്യതയാണ് ഉണ്ടായതെന്നും ഇത്തരമൊരു അവസ്ഥക്ക് പരിഹാരം കാണാൻ കലാസംഘടനകളും കലയെ സ്നേഹിക്കുന്നവരും മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.