ഏപ്രിലിൽ ഒ.ടി.ടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ ഇവയാണ്...
text_fields2025ൽ മലയാള പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന നിരവധി ചിത്രങ്ങൾ റിലീസായിട്ടുണ്ട്. അതിൽ പലതും ഒ.ടിയടിയിലും മികച്ച സ്വീകാര്യത നേടി. ശ്രീരാജ് ശ്രീനിവാസന്‍റെ 'പ്രാവിൻകൂട് ഷാപ്പ്' ഏപ്രിൽ 11 മുതൽ ചിത്രം ഒ.ടി.ടിയിൽ കാണാനാകും. ഏപ്രിൽ മാസത്തിൽ ഒ.ടി.ടിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങൾ ഇവയാണ്.
പ്രാവിൻകൂട് ഷാപ്പ്
നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ചിത്രത്തിൽ സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 16ന് തിയേറ്ററുകളിലെത്തിയ ചിത്രം സോണി ലിവിലൂടെയാണ് ഒ.ടി.ടിയിലെത്തുന്നത്. ഏപ്രിൽ 11 മുതൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുമെന്ന് സോണി ലിവ് അറിയിച്ചു.
ഒരു ഷാപ്പിനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരിക്കൽ ആ ഷാപ്പിൽ നടക്കുന്ന ഒരു അസാധാരണ സംഭവം ഷാപ്പിലുള്ളവരുടേയും ഷാപ്പിലെ പതിവുകാരുടേയും ജീവിതം കീഴ്‍മേൽ മറിക്കുകയാണ്. ഓരോ നിമിഷവും സസ്പെൻസും കൗതുകവും നിറച്ച ചിത്രം വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്.
ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്
ഗൗതം മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മാർച്ചിൽ ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ചിത്രം ഇതുവരെ ഒ.ടി.ടി എത്തിയിട്ടില്ല. ഏപ്രിൽ ചിത്രം ഒ.ടി.ടിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസായിരുന്നു 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്'. കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ഡിറ്റക്‌ടീവ് ആയിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.
ബ്രോമാൻസ്
ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോമാൻസ്. മാത്യു തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, മഹിമ നമ്പ്യാർ എന്നിവർ അണിനിരന്ന ചിത്രം ഫെബ്രുവരി 14നാണ് തിയറ്ററുകളിലെത്തിയത്. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം.
എന്ന് സ്വന്തം പുണ്യാളൻ
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രളെ അവതരിപ്പിച്ച മഹേഷ് മധു സംവിധാനം ചെയ്ത ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ'. ജനുവരി 10നായിരുന്നു ചിത്രം റിലീസ് ചെയ്തത്. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ദാവീദ്
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തിയ ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവിന്‍റെ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു രാജീവും ഗോവിന്ദ് വിഷ്ണുവും ചേർന്നാണ്. ചിത്രത്തിൽ ബോക്സിങ് താരമായാണ് പെപ്പെ എത്തുന്നത്. ആഷിഖ് അബു എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിക്കുന്നത്.
വിജയരാഘവന്‍, ലിജോ മോള്‍, സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് കുക്കു, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗെറ്റ് സെറ്റ് ബേബി
ഉണ്ണി മുകുന്ദനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ഐ.വി.എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്‍റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.