കയ്യിൽ നല്ല തിരക്കഥ ഉണ്ടോ ? ഒരു രൂപ ചെലവില്ലാതെ നിങ്ങൾക്കും ഷോർട്ട് ഫിലിം എടുക്കാം
text_fieldsനിങ്ങളുടെ കയ്യിൽ നല്ല തിരക്കഥ ഉണ്ടോ? ബഡ്ജറ്റ് ആണോ പ്രശ്നം? എങ്കിൽ ഇതാ ഒരു രൂപ പോലും ചെലവില്ലാതെ നിങ്ങൾക്കും ഒരു ഷോർട്ട് ഫിലിം എടുക്കാം. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്‍റെ സീസൺ - 5 മലയാളം ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോൺടെസ്റ്റിന് അപേക്ഷകൾ ക്ഷണിക്കുന്നു.
നല്ല കഥകൾ ഉണ്ടെങ്കിലും നിർമ്മാതാക്കളെ കണ്ടെത്താൻ കഴിയാത്തവർക്കായാണ് ബഡ്ജറ്റ് ലാബിന്‍റെ ഈ ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോൺടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഓരോ ലക്ഷം രൂപ ബഡ്ജറ്റിൽ 5 ഷോർട്ട് ഫിലിം നിർമ്മിക്കാനാണ് സീസൺ 5 ൽ പദ്ധതി ഇടുന്നത്. ഷോർട്ട് ഫിലിം നിർമ്മിക്കുന്നതിലുപരി, സിനിമ എന്ന വലിയ ലോകത്തിലേക്ക് ചുവടു വെക്കുവാനുള്ള സുവർണ്ണാവസരമാണ് ബഡ്ജറ്റ് ലാബ് ഒരുക്കുന്നത്. നടനും, നിർമ്മാതാവുമായ വിജയ് ബാബുവാണ് സീസൺ 5 ന്‍റെ ലോഗോ പ്രകാശനം നടത്തിയത്.
കഴിഞ്ഞ സീസണിൽ 4 വിജയികൾ ആണ് ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവരുടെ ഷോർട്ട് ഫിലിം ഷൂട്ടിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞ സീസണുകളിലെ തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾക്ക് അവരുടെ തിരക്കഥകൾ നിർമ്മാണ കമ്പിനികളുടെയും, സംവിധായകാരുടെയും മുന്നിൽ അവതരിപ്പിക്കുവാനുള്ള അവസരവും ബഡ്ജറ്റ് ലാബ് ഒരുക്കി.
ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ മത്സരമാണ് ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ഈ ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോൺഡസ്റ്റ്. ഇതുവരെ 4 സീസണുകളിൽ നിന്നായി 9 ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചു. മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പിനികളായ ഫ്രൈഡേ ഫിലിം ഹൗസ്, ആഷിക് ഉസ്മാൻ പ്രൊഡ്ക്ഷൻസ്, ലിറ്റിൽ ബിഗ് ഫിലിംസ്, ഉർവശി തീയറ്റർസ് എന്നിവരോടൊപ്പം, സംവിധായകരായ ജിസ് ജോയ്, അരുൺ ഗോപി, ടിനു പാപ്പച്ചൻ, ഡിജോ ജോസ് ആന്‍റണി, തരുൺ മൂർത്തി, പ്രശോഭ് വിജയൻ, അഹമ്മദ് കബീർ എന്നിവരും സീസൺ 5 ന്‍റെ ഭാഗമാകും..
ഈ കോവിഡ് കാലത്തും കലയെയും, ക്രിയാത്മകതയെയും,പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുക കൂടിയാണ് ബഡ്ജറ്റ് ലാബ് ഈ ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോൺഡെസ്റ്റിലൂടെ. നിങ്ങളുടെ കഥകൾ അയ്ക്കുന്നതിനായി http://www.budgetlab.in/s5 എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 17 മുതൽ ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.