പെരുന്നാൾ റിലീസായി മാലിക്; ബ്രഹ്മാണ്ഡ ചിത്രത്തിൽ സുലൈമാന്‍ മാലികായി ഫഹദ്
text_fieldsഫഹദ്ഫാസിൽ നായകനാവുന്ന മാലിക് മെയ് 13ന് റിലീസ് ചെയ്യും. സിനിമയുടെ അണിയറക്കാരാണ് റിലീസിങ് തീയതി പ്രഖ്യാപിച്ചത്. പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ളസിനിമയിൽ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാന്റെ ജീവിതമാണ് മാലിക്. ആേന്റാ ജോസഫ് ഫിലിം കമ്പനിയാണ് സിനിമ നിർമിക്കുന്നത്. മുപ്പത് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച മാലിക് ഫഹദിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രം കൂടിയാണ്.
മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മാലിക്കിനായി ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. സിനിമയ്ക്ക് വേണ്ടി ഫഹദ് ശരീരഭാരം കുറച്ചത് നേരത്തേ വാർത്തയായിരുന്നു. 20 കിലോയോളം ഭാരമാണ് ഫഹദ് ഇങ്ങിനെ കുറച്ചത്. പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ബ്രഹമാണ്ഡ ചിത്രം 'മരക്കാർ, അറബിക്കടലിന്‍റെ സിംഹവും' മെയ് 13നാണ് റിലീസ് ചെയ്യുന്നത്.
2020ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെത്തുടർന്ന് തീയേറ്ററുകൾ അടച്ചതോടെ പ്രതിസന്ധിയിലായിരുന്നു. 100കോടി രൂപയുടെ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയതെന്ന ഖ്യാതിയോടെയാണ് തീയേറ്ററുകളിൽ എത്തുന്നത്. വാഗമൺ, ഹൈദരാബാദ്, രാമേശ്വരം അടക്കമുള്ള ഇടങ്ങളിലായിരുന്നു. ചിത്രീകരണം. ആശിർവാദ് സിനിമാസ്, മൂൺലൈറ്റ് എന്‍റർടൈമെന്‍റ്, കോൺഫിഡന്‍റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, സിദ്ദീഖ്, ഫാസിൽ അടക്കമുള്ള വൻതാരനിര ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ ട്രെയ്ലറും ലിറിക്കൽ മ്യൂസിക് വിഡിയോയും നേരത്തേപുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.