'മാലിക്' ചോർന്നു; റിലീസ് ചെയ്ത് ഒരുമണിക്കൂറിനുള്ളിൽ ടെലിഗ്രാമിൽ
text_fieldsതിരുവനന്തപുരം: ആമസോൺ പ്രൈമിൽ ഒ.ടി.ടി റിലീസായതിന് പിന്നാലെ ഫഹദ് ഫാസിലിന്‍റെ ബിഗ് ബജറ്റ് ചിത്രം 'മാലിക്' ഇന്‍റർനെറ്റിൽ ചോർന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ വ്യാജ പതിപ്പുകളാണ് ഒരു മണിക്കൂറിനുള്ളിൽ ടെലിഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. ആേന്റാ ജോസഫാണ് 27 കോടി മുതൽ മുടക്കുള്ള പടം നിർമിച്ചിരിക്കുന്നത്.
തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് മൂലം തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിലാണ് ഡിജിറ്റലായി റിലീസ് ചെയ്തത്. ഫഹദിനെ കൂടാതെ നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. എഡിറ്റിങ്ങും അേദഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സാനു ജോർജാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ.
2019 സെപ്റ്റംബറിലാണ്മാലിക് ചിത്രീകരണം തുടങ്ങിയത്. 2021 മെയ് 13ന് മോഹൻലാൽ-പ്രയദർശൻ ടീമിന്‍റെ 'മരക്കാർ അറബിക്കടലിന്‍റെ സിംഹ'ത്തിനൊപ്പം റിലീസിന് ചെയ്യാനിരുന്നതായിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിയറ്ററുകൾ വീണ്ടും അടച്ചതോടെയാണ് ഡിജിറ്റൽ റിലീസിലേക്ക് അണിയറ പ്രവർത്തകർ നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.