'പത്താൻ' സിനിമയെ വിമർശിക്കുന്നവർ കപടവിശ്വാസികൾ'-മല്ലിക സാരാഭായ്
text_fieldsതിരുവനന്തപുരം: പത്താൻ സിനിമക്കെതിരെ വിമർശനം ഉന്നയിച്ചവർക്കെതിരെ രൂക്ഷവിമർശനവുമായി നർത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായ്. "ആരോ ബിക്കിനി ധരിച്ചതിൽ അവർക്ക് പ്രശ്നമുണ്ട്. ഇവർ തന്നെയാണ് കർണാടക നിയമസഭയിൽ അശ്ലീലം കണ്ടിരുന്നത്. സമൂഹത്തിലെ വെറും സാധാരണമായ കാപട്യത്തിന്‍റെ ഇത്തരം തലങ്ങളും ഭയവും അരക്ഷിതാവസ്ഥയുമൊക്കെ സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഞാൻ കണ്ടതിലും അപ്പുറമാണ്." എന്ന് ടി.എൻ.ഐ.ഇക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
വെള്ളിയാഴ്ച കലാമണ്ഡലം ചാൻസലറായി ചുമതലയേറ്റ മല്ലിക സാരാഭായി മുഖ്യമന്ത്രിയുമായും സാംസ്കാരിക മന്ത്രിയുമായും ഈ നിർദ്ദേശം ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനുളളിൽ നിരവധി വിദ്യാഭ്യാസ തകർക്കപ്പെട്ടിട്ടുണ്ട്. ഈ കലാരൂപത്തെ അതിന്‍റെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യാതെ 21-ാം നൂറ്റാണ്ടിൽ എങ്ങനെ ഉൾപ്പെടുത്താം എന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴത്തെ പ്രേക്ഷകർക്കായി കലകളെ പുനരാവിഷ്‌കരിക്കാൻ നമ്മൾ ബുദ്ധിയുള്ളവരായിരിക്കണം എന്നും സാരാഭായ് പറഞ്ഞു. ഈ ചർച്ചകൾക്ക് ഒടുവിലാണ് സാരാഭായ് പത്താൻ സിനിമയെ കുറിച്ച് പരാമർശിച്ചത്.
ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്ത് വന്നതോടെയാണ് പത്താനെതിരെ തീവ്രഹിന്ദു സംഘടനകൾ രംഗത്ത് എത്തിയത്. ഗാനരംഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് നടി ദീപിക പദുകോൺ എത്തുന്നുണ്ട്. ഇതാണ് വിവാദങ്ങളുടെ കാതൽ. സെൻസർ ബോർഡ് യു. എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം ജനുവരി 25 ന് തിയറ്ററുകളിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.