ആറാമത്തെ ചിത്രവുമായി മമ്മൂട്ടി കമ്പനി; സംവിധാനം ഗൗതം വാസുദേവ് മേനോൻ
text_fieldsമെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആരംഭിച്ചു. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ മമ്മൂട്ടി ചിത്രത്തിന്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.
ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡിക്കു പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. വിഷ്ണുദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്. ആന്റണി എഡിറ്റിങ് നിർവഹിക്കുന്നത്.
ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് എന്നിവരാണ്.
ടർബോയാണ് ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ മമ്മൂട്ടി കമ്പനിയുടെ ചിത്രം. മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി കമ്പനി സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസിൽ ഏകദേശം 70 കോടിയോളം ചിത്രം നേടിയിരുന്നു. ടർബോയെ കൂടാതെ നൻപകൽ നേരത്ത് മയക്കം,റോഷാക്, കാതൽ,കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമിച്ച മറ്റു ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.