പ്രേം കുമാറിന്റെ പുസ്തകം മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പ്രകാശനം ചെയ്തു
text_fieldsനടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാറിന്റെ പുസ്തകം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. 'ദൈവത്തിന്റെ അവകാശികൾ' എന്ന പുസ്തകമാണ് അമ്മ ജനറൽ ബോഡി യോഗത്തിൽ താരരാജാക്കന്മാർ ചേർന്ന് പ്രകാശനം ചെയ്തത്. ചിത്രം മോഹൻലാൽ തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ ശ്രീ പ്രേംകുമാര്‍ രചിച്ച്, ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'ദൈവത്തിന്റെ അവകാശികള്‍ ' എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍...'; ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചു.
ഇത്തവണത്തെ അമ്മ ജനറൽ ബോഡി യോഗം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. വിജയ് ബാബു, ഷമ്മി തിലകൻ വിഷയം കൂടാതെ അമ്മ യോഗത്തിൽ വെച്ചുള്ള നടൻ സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷവും വലിയ വാർത്തയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് നടൻ താരസംഘടനയായ അമ്മയുടെ മീറ്റിങിന് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.