Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലൊക്കേഷനിലെ...

ലൊക്കേഷനിലെ മമ്മൂട്ടിയുടെ എൻട്രി വൈറൽ; ബി. ഉണ്ണികൃഷ്ണന്‍റെ ത്രില്ലർ ചിത്രം ഷൂട്ടിങ് ആരംഭിച്ചു VIDEO

text_fields
bookmark_border
ലൊക്കേഷനിലെ മമ്മൂട്ടിയുടെ എൻട്രി വൈറൽ; ബി. ഉണ്ണികൃഷ്ണന്‍റെ ത്രില്ലർ ചിത്രം ഷൂട്ടിങ് ആരംഭിച്ചു VIDEO
cancel
Listen to this Article

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആർ.ഡി. ഇലുമിനേഷൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ത്രില്ലർ ചിത്രത്തിന്‍റെ തിരക്കഥ ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

പേരിടാത്ത ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളത്തും വണ്ടിപെരിയാറിലുമാണ് പ്രധാന ലൊക്കേഷൻ. ലൊക്കേഷനിലേക്ക് മമ്മൂട്ടിയെത്തുന്ന വീഡിയോ വൈറലായി.

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിങ്: മനോജ്, കലാ സംവിധാനം: ഷാജി നടുവിൽ വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പി.ആർ.ഒ: പി. ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടൈൻമെന്‍റ്സ്, സ്റ്റിൽസ്: നവീൻ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B unnikrishnan
News Summary - Mammootty Entry in shooting location
Next Story