Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിയെ നായകനാക്കി...

മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കാൻ 16 ലക്ഷം രൂപ​യുടെ ലോട്ടറിയെടുത്ത 'മമ്മൂട്ടി സുബ്രൻ' നിര്യാതനായി

text_fields
bookmark_border
mammootty subran
cancel

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകരിലൊരാളായ തൃശൂർ പൂങ്കുന്നം വടാശ്ശേരി വീട്ടിൽ 'മമ്മൂട്ടി സുബ്രൻ' എന്ന സുബ്രഹ്മണ്യൻ നിര്യാതനായി. മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കാൻ 16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളെടുത്തും ശങ്കരംകുളങ്ങര അമ്പലത്തിന്‍റെ ജംഗ്​​ഷനിലെ ആലിൻ ചുവട്ടിൽ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ ഫോട്ടോയും വെച്ച്​ പൂജിച്ചും വാർത്തകളിൽ ഇടംപിടിച്ചയാളാണ്​ ചുമട്ടുതൊഴിലാളിയായ സുബ്രൻ. മമ്മൂട്ടിയോടുള്ള ഭ്രാന്തമായ ആരാധന കണ്ട്​ നാട്ടുകാർ ഇട്ട വിളിപ്പേരാണ്​ 'മമ്മൂട്ടി സുബ്രൻ'. ശനിയാഴ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ്​ സുബ്രനെ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചത്​. അവിടെ എത്തിച്ച്​ അൽപസമയത്തിനുള്ളിൽ മരിക്കുകയും ചെയ്​തു.

16ാം വയസ്സിൽ സിനിമ കണ്ടുതുടങ്ങിയ കാലം മുതൽ മമ്മൂട്ടി മാത്രമാണ്​ സുബ്രഹ്മണ്യന്‍റെ മനസ്സിൽ. പകൽ മുഴുവൻ ചുമട് എടുത്തുകിട്ടുന്ന പണം മുഴുവൻ വൈകുന്നേരങ്ങളിൽ മമ്മൂട്ടി സിനിമ കാണാനാണ്​ സുബ്രൻ വിനിയോഗിച്ചിരുന്നത്​. 'ഒരു വടക്കൻ വീരഗാഥ' 96 തവണയും 'അമരം' 73 തവണയും 'മൃഗയ' 30 തവണയുമൊക്കെ കണ്ടു. ചില സിനിമകൾ മൂന്നു ഷോയും അടുപ്പിച്ചു കണ്ടിട്ടുണ്ട്​. ഒരു സിനിമക്ക് ഒരാഴ്ചത്തേക്ക് ബുക്ക്‌ ചെയ്യാൻ ചെന്നപ്പോൾ തിയേറ്റർ മാനേജർ സമ്മതിക്കാഞ്ഞതിനെ തുടർന്ന്​ സുബ്രൻ വഴക്കുണ്ടാക്കിയ കഥയും നാട്ടുകാർക്ക്​ പറയാനുണ്ട്​.

ചെന്നൈയിൽ പോയി നഗരത്തിൽ അലഞ്ഞുനടന്നു വീട് കണ്ടുപിടിച്ച്​ മമ്മൂട്ടിയെ കണ്ടിട്ടുണ്ട്​ സുബ്രൻ. കാവൽക്കാർ അകത്തുകയറ്റിവിടാഞ്ഞപ്പോൾ ബഹളം ​െവച്ചതിനെ തുടർന്ന്​ മമ്മൂട്ടി നേരി​ട്ടെത്തുകയും സുബ്രനെ കാണുകയുമായിരുന്നു. കൊച്ചിയിലെയും ചെമ്പിലെയും മമ്മൂട്ടിയുടെ വീടുകളിൽ സ്​ഥിരം സന്ദർശകനുമായിരുന്നു. മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനിലും പതിവായി പോയിരുന്നു. മികച്ച അഭിനയത്തിന്​ രണ്ടുതവണ മമ്മൂട്ടിക്ക്​ സുബ്രൻ ഉപഹാരവും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - Mammootty fan Mammootty Subran passed away
Next Story