'നിങ്ങളുടെ ജ്ഞാനവും വിനയവും രാഷ്ട്രസേവനവും എന്നെന്നും ഓർമ്മിക്കപ്പെടും'; മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മമ്മൂട്ടി
text_fieldsമുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടി. 'നിങ്ങളുടെ ജ്ഞാനവും വിനയവും രാഷ്ട്രസേവനവും എന്നെന്നും ഓർമ്മിക്കപ്പെടും' സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം.92 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടോടെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 9.51ഓടെയായിരുന്നു അന്ത്യം.
ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മൻമോഹൻ സിങ്.മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. 1991ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായി. 2004 മേയ് 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തി. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയുമായിരുന്നു അദ്ദേഹം. 2009-ലെ പൊതു തെരഞ്ഞെടുപ്പിൽ യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.