'ഓരോ സിനിമാമോഹിയെയും സ്വപ്നം കാണാൻ പഠിപ്പിച്ചത് ഈ വലിയ മനുഷ്യനാ'- മമ്മൂട്ടിക്ക് ആദരവ് അർപ്പിച്ച് ഹ്രസ്വചിത്രം
text_fieldsഒരു സ്വപ്നം കണ്ട് അതിെൻറ പിന്നാലെ പോയി പോയി അത് നേടിയെടുത്ത ഒരാളെ മലയാളികൾക്ക് നന്നായിട്ടറിയാം. അത്ര എളുപ്പം നേടിയ സ്വപ്നസാക്ഷാത്കാരമൊന്നുമല്ല അത്. അതിനുവേണ്ടി അവഗണനകളും അപമാനങ്ങളും പരിഹാസങ്ങളുമൊക്കെ അയാൾക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. മറ്റാരുമല്ലത്-സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടി. സ്വപ്നത്തെ പിന്തുടരാൻ ഏതൊരു മലയാളിക്കും പ്രചോദനമാകുന്ന മമ്മൂട്ടിക്ക് ആദരവ് അർപ്പിച്ച് അദ്ദേഹത്തിെൻറ ജന്മദിനത്തിൽ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാർ.
'മമ്മൂട്ടി' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം അഭിനയം അഭിനിവേശമായി കാണുന്ന ഒരു ബാപ്പയുടെയും മകെൻറയും കഥയാണ് പറയുന്നത്. അഭിനയമോഹിയായ ബാപ്പ ആൾക്കൂട്ടത്തിലൊരാളായി നിരവധി സിനിമകളിൽ 'തല കാണിച്ച'യാളാണ്. മമ്മൂട്ടിയോടുള്ള ആരാധന മൂലം അദ്ദേഹം മകന് മഹാനടെൻറ പേര് തന്നെ നൽകി. ബാപ്പയുടെ കണക്കൂകൂട്ടൽ തെറ്റിക്കാതെ അവനും സിനിമാേപ്രമിയായി. പക്ഷേ, മമ്മൂട്ടിയെന്ന പേര് അവന് തടസ്സമാകുകയാണ്. 'മലയാളത്തിൽ ഒരു മമ്മൂട്ടിയുണ്ടെന്നും മറ്റൊരാളെ വേണ്ടയെന്നു'മാണ് പല സംവിധായകരിൽ നിന്നും അവന് മറുപടി കിട്ടുന്നത്. അങ്ങിനെ ചാൻസ് തേടി നടന്ന് നിരാശനായി മടങ്ങി വന്നൊരു രാത്രിയിൽ ഈ പേരാണ് തനിക്ക് വിലങ്ങുതടിയാകുന്നതെന്ന് അവൻ ബാപ്പയോട് പറയുന്നു. അദ്ദേഹം അവന് മമ്മൂട്ടിയുടെ ആത്മകഥ 'ചമയങ്ങൾ' വായിക്കാൻ നൽകുന്നു.
ഒറ്റയിരിപ്പിന് അത് വായിച്ച് തീർക്കുന്ന അവന് തെൻറ സ്വപ്നം നേടിയെടുക്കാൻ തുടക്കകാലത്ത് മമ്മൂട്ടി നേരിടേണ്ടി വന്ന അവഗണനകളും ബുദ്ധിമുട്ടുകളുമൊക്കെ മനസ്സിലാകുന്നു. നിരാശ മാറുന്ന അവന് ബാപ്പ് ഒരുകാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു-'ഓരോ സിനിമാമോഹിയെയും സ്വപ്നം കാണാൻ പഠിപ്പിച്ചത് ഈ വലിയ മനുഷ്യനാ'. പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ജിനേഷ് സദാനന്ദൻ ആണ് ഹ്രസ്വചിത്രത്തിെൻറ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബാപ്പയായി വേഷമിടുന്നത് ശിവജി ഗുരുവായൂരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.