കമലും മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു? ആരാധകരിൽ ആവേശം പടർത്തി പുതിയ റിപ്പോർട്ടുകൾ
text_fieldsവിക്രം എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ഉലകനായകൻ കമൽ ഹാസൻ നായകനാകുന്ന ചിത്രമേതെന്ന ആകാംക്ഷയിലാണ് ആരാധകർ. അതിനിടെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സൂപ്പർതാരം സിലമ്പരസനും കമൽഹാസനൊപ്പം ഒരു സിനിമയിൽ ഒരുമിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളും ഇപ്പോൾ വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ആഗസ്ത് മാസത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഇന്ത്യാഗ്ലിറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, മാലികിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും കമൽഹാസൻ അടുത്തതായി നായകനാവുകയെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ആ ചിത്രത്തിലാണോ മൂന്ന് സൂപ്പർതാരങ്ങളും ഒന്നിക്കാൻ പോവുന്നതെന്ന ചോദ്യങ്ങളും ആരാധകർക്കിടയിൽ ഉയർന്നുവന്നിട്ടുണ്ട്.
പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കമൽഹാസന്‍ മഹേഷ് നാരായണനുമൊത്തുള്ള ചിത്രത്തെ കുറിച്ച് സൂചന നൽകിയത്. "എനിക്ക് മഹേഷ് നാരായണനുമായി ഒരു കമ്മിറ്റ്‌മെന്റുണ്ട്. മഹേഷ് സിനിമാറ്റോഗ്രാഫറെന്ന നിലയിലും എഡിറ്റര്‍ എന്ന നിലയിലും കരിയര്‍ തുടങ്ങിയത് എന്റെയൊപ്പമാണ്. ഞങ്ങള്‍ക്ക് പരസ്പരം നന്നായറിയാം. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ ചിത്രം തുടങ്ങും ", എന്നാണ് കമൽഹാസൻ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.