70െൻറ നിറവിൽ മമ്മൂട്ടി; ബാല്യകാല ഓർമകളിൽ ചന്തിരൂർ
text_fieldsഅരൂർ: 70ം പിറന്നാളിലെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓർമകളിലാണ് ചന്തിരൂരിലെ ബാല്യകാല സുഹൃത്തുക്കളും ഒപ്പം പഠിച്ചവരും. ഒന്നുമുതൽ അഞ്ചാം ക്ലാസ്വരെ മമ്മൂട്ടി പഠിച്ചത് ചന്തിരൂർ ഗവ. ഹൈസ്കൂളിലാണ്. സ്കൂളിെൻറ നൂറാംവാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ വർഷങ്ങൾക്കുശേഷം മമ്മൂട്ടി എത്തിയിരുന്നു. പഠനകാലത്തെ രസകരമായ പല അനുഭവങ്ങളും പങ്കുവെച്ചുള്ളതായിരുന്നു മമ്മൂട്ടിയുടെ അന്നത്തെ പ്രസംഗം.
ചന്തിരൂരാണ് മമ്മൂട്ടിയുടെ അമ്മവീട്. അഞ്ചാംക്ലാസിനുശേഷം പിതാവിെൻറ നാടായ വൈക്കം ചെമ്പിലേക്ക് താമസം മാറ്റി. തുടർന്ന് സ്കൂൾ വിദ്യാഭ്യാസം കുലശേഖരമംഗലം ഗവ. ഹൈസ്കൂളിലാണ് പൂർത്തിയാക്കിയത്. സിനിമയിൽ തിരക്കാകുന്നതിനുമുമ്പും കോളജ് വിദ്യാഭ്യാസകാലത്തും ചന്തിരൂരിൽ ഇടക്കിടെ വരാറുണ്ടായിരുന്നു.
സ്കൂളിലെ ശതാബ്ദി ആഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ കൂടെപ്പഠിച്ചവരിൽ പലരും ഓർമപുതുക്കാൻ എത്തിയിരുന്നു. ഓരോരുത്തരെയും ഓർത്തെടുത്തും പഴയ കാര്യങ്ങൾ പറഞ്ഞും സൗഹൃദം പങ്കുെവച്ചുമാണ് മമ്മൂട്ടി അന്ന് യാത്രപറഞ്ഞത്. നാടിെൻറ ആദരവായി പി.ടി.എ പ്രസിഡൻറും പൂർവ വിദ്യാർഥിയുമായ കെ.എ. ഷറഫുദ്ദീനാണ് അന്ന് മമ്മൂട്ടിക്ക് മെമേൻറാ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.