'ഏഴാം നാൾ കഥ പറയാൻ ഒരു വിശിഷ്ട അതിഥി എത്തിയിരുന്നു'; ആകാംക്ഷ നിറച്ച് പുഴു ട്രെയിലർ
text_fieldsമമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പുഴു'വിന്റെ ട്രെയ്‌ലർ പുറത്ത്. മമ്മൂട്ടിയെ നായകനാക്കി റത്തീന ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് സോണി ലിവിലൂടെയാണ് റിലീസാകുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് പുഴു. സോണി ലിവിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ട്രെയ്‌ലർ റിലീസ്.
ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് ആകാംക്ഷ നിറക്കുന്ന ട്രെയിലർ നൽകുന്ന സൂചന.
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.
'ഉണ്ട' സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദിന്റേതാണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കിയത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരാണ് മറ്റ് താരങ്ങൾ.
പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ് ഛായാഗ്രഹണം. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച മനു ജഗദ് ആണ് കലാസംവിധാനം.
റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ –ദീപു ജോസഫ്, സംഗീതം – ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ. സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.