Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഇതിലാണ്​ ഞാൻ ഇനി...

'ഇതിലാണ്​ ഞാൻ ഇനി ചിത്രങ്ങൾ പകർത്തുക'; കാമറ അൺബോക്​സിങ്​​ വിഡിയോയുമായി​ മമ്മൂട്ടി

text_fields
bookmark_border
ഇതിലാണ്​ ഞാൻ ഇനി ചിത്രങ്ങൾ പകർത്തുക; കാമറ അൺബോക്​സിങ്​​ വിഡിയോയുമായി​ മമ്മൂട്ടി
cancel

കാറുകളോടുള്ള കമ്പം പോലെ തന്നെ​ നടൻ മമ്മൂട്ടിക്ക്​ കാമറകളോടും വലിയ താൽപര്യമുണ്ട്​​. ലോക്​ഡൗൺ കാലത്ത്​ വീട്ടിലിരുന്ന്​ വലിയ ലെൻസടക്കമുള്ള കാമറയിൽ ചിത്രം പകർത്തുന്നത്​ മമ്മൂട്ടി തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു​. താരത്തി​െൻറ ഏറ്റവും പുതിയ ഫേസ്​ബുക്ക്​ പോസ്റ്റ്​ ഒരു കാമറ അൺബോക്​സിങ് വിഡിയോയാണ്​​.

'കുറേ നാളുകളായി ഞാൻ ആ​ഗ്രഹിച്ചിരുന്ന ഒരു സാധനം എ​െൻറ കയ്യിൽ കിട്ടി. കാനൺ EOS R5 മിറർലസ്സ്. ഇനി ഈ കാമറയിലായിരിക്കും ഞാൻ ഫോട്ടോ എടുക്കുക'. -മമ്മൂട്ടി വിഡിയോയിൽ പറഞ്ഞു. ഫൊട്ടോഗ്രഫർമാരുടെ ഡ്രീം കാമറയാണ്​​ മമ്മൂട്ടി അൺബോക്​സ്​ ചെയ്​തിരിക്കുന്നത്​. കാനണി​െൻറ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്​ EOS R5 മിറർലെസ്​. വില മൂന്നര ലക്ഷത്തോളം വരും. ഫ്ലാഗ്​ഷിപ്പ്​ കാമറകളിൽ പെടുന്ന EOS R5ന്​​ 30 ഫ്രെയിം പർ സെക്കൻറിലുള്ള 8കെ വിഡിയോ പകർത്താൻ കഴിയും​.

എന്തായാലും മമ്മൂട്ടിയുടെ പുതിയ വിഡിയോക്കൊപ്പം കാനണി​െൻറ കാമറയും വൈറലായിക്കഴിഞ്ഞു. ദിവസങ്ങൾക്ക്​ മുമ്പ്​ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വര്‍ക്ക് ഔട്ട് സെല്‍ഫിക്കൊപ്പം സാംസങ്ങി​െൻറ എസ്​20 അൾട്ര എന്ന ഫ്ലാഗ്​ഷിപ്പ്​ ഫോണും തരംഗമായിരുന്നു. ഒരു ലക്ഷത്തിലധികമാണ്​ എസ്​20 അൾട്രയുടെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canoncanon EOS R5
Next Story