`എനിക്ക് നിറം നഷ്ടപ്പെടുന്നു'; കാൻസർ അതിജീവിത മംമ്ത മോഹൻദാസിന് പുതിയ രോഗം
text_fieldsമലയാളിയുടെ പ്രിയപ്പെട്ട ചലചിത്ര താരം മംമ്ത മോഹൻദാസ് തന്റെ പുതിയ രോഗത്തെ കുറിച്ച് വെളിപ്പെടുത്തുന്നു. അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. കാന്‍സറിനോട് പൊരുതിയതും ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടതുമെല്ലാം തുറന്നു പറഞ്ഞിരുന്നു മംമ്‌ത. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്നാണ് മംമ്ത പറയുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ സെൽഫി ചിത്രങ്ങള്‍ പങ്കുവച്ചാണ് മംമ്‌ത പുതിയ വെല്ലുവിളിയെ കുറിച്ച് തുറന്നുപറഞ്ഞത്. മേക്കപ്പ് ഇല്ലാതെയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
'പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു... മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'- എന്നാണ് താരം പോസ്റ്റില്‍ കുറിച്ചത്.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തെറ്റായി പ്രവർത്തിച്ച് രോഗാണുക്കൾക്ക് പകരം ശരീരത്തിന്റെ സ്വന്തം കോശങ്ങനെ തന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. മെലാനിന്‍റെ കുറവു മൂലം ഇവ ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏല്‍ക്കുമെന്ന് മംമ്ത കുറിപ്പില്‍ പങ്കുവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.