'സിനിമക്ക് വേണ്ടി എന്തെങ്കിലും തിരിച്ചുനൽകണം'; നിർമാണരംഗത്തേക്ക് ചുവടുവെച്ച് മംമ്ത മോഹൻദാസ്
text_fieldsകൊച്ചി: വേറിട്ട, ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളിമനസ്സിലും ഇടം നേടിയ മംമ്ത മോഹൻദാസ് നിർമാണ രംഗത്തേക്ക് തിരിയുന്നു. മമ്തയും സുഹൃത്തും സംരംഭകനുമായ നോയൽ ബെനും ചേർന്നാണ് മമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിനു തുടക്കം കുറിച്ചത്. സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണ് പുതിയ സംരംഭമെന്ന് മമ്ത അറിയിച്ചു.
'എെൻറ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എെൻറ കുടുംബത്തിനും എെൻറ നിർമ്മാണ പങ്കാളിയായ നോയൽ ബെന്നിനും ഉറ്റസുഹൃത്തുക്കൾക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാൻ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു. വിശദാംശങ്ങൾ പിന്നാലെ..' മംമ്ത കുറിച്ചു.
സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന തങ്ങളുടെ പുതിയ പ്രോജക്ടിൽ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാൻ കഴിയുമെന്നതും ഈ പ്രൊഡക്ഷൻ ഹൗസിന്റെ സവിശേഷതായി മമ്ത മോഹൻദാസ് ചൂണ്ടിക്കാട്ടി. ഇനിയുമൊരുപാട് കാമ്പുള്ള കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ തങ്ങൾക്കാകുമെന്ന് പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിങ്ങിനിടെ ഇരുവരും അഭിപ്രായപ്പെട്ടു. മംമ്‌തയുടെ ആദ്യ നിർമാണ സംരംഭത്തിൽ മൂന്ന് ദേശിയ പുരസ്‌കാര ജേതാക്കൾ ഒരുമിക്കുന്നു.
A new feather on my hat & Clap..
Happy to share news of the launch of my very first production. This is a dream come...
Posted by Mamtha Mohandas on Wednesday, 21 October 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.