'നവരസ', ഒമ്പത് സംവിധായകരുടെ സിനിമാ സമാഹാരമൊരുങ്ങുന്നു; അണിയറയിൽ വമ്പന്മാർ
text_fieldsനവരസ എന്ന പേരിൽ ഒമ്പത് സിനിമകളുടെ സമാഹാരം നിർമിച്ച് സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും. തമിഴിലെ പ്രശസ്തരായ ഒമ്പത് സംവിധായകരാണ് സിനിമകളൊരുക്കുന്നത്. നെറ്റ്ഫ്ലിക്സിനുവേണ്ടിയാണ് പുതിയ സംരംഭം. കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒമ്പത് വിഷയങ്ങളിൽ ഹ്രസ്വചിത്രങ്ങൾ ഒരുക്കും. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, ഗൗതം വാസുദേവ് മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ.വി. ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് സംവിധായകർ.
ചിത്രങ്ങളിൽ നിന്നുള്ള വരുമാനം കോവിഡ് കാരണം പ്രതിസന്ധിയിലായ തമിഴ് സിനിമ പ്രവർത്തകരുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും വാർത്താകുറിപ്പിൽ അറിയിച്ചു. തങ്ങൾ എല്ലായ്‌പ്പോഴും വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണെന്നും നല്ല കാര്യങ്ങൾക്കായി പണം സ്വരൂപിക്കാനാവുേമ്പാൾ കൂടുതൽ സന്തോഷമുണ്ടെന്നും ഇരുവരും പറയുന്നു.
'മാസങ്ങളോളം ജോലിയില്ലാത്ത ഞങ്ങളുടെ സഹപ്രവർത്തകരുടെ വേദന ഒരു പരിധിവരെ ശമിപ്പിക്കാനും ലഘൂകരിക്കാനുമാണ് പുതിയ സംരംഭം. ഹ്രസ്വചിത്രങ്ങൾ നിർമിക്കുകയും അവയിലൂടെ പണം സ്വരൂപിക്കുകയും ചെയ്യുക എന്ന ആശയം അങ്ങിനെയാണ് രൂപപ്പെടുന്നത്. സിനിമാ വ്യവസായത്തിലെ പ്രമുഖ സംവിധായകർ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി ഈ ആശയം പങ്കുവച്ചപ്പോൾ അവർ സമ്മതിക്കുകയായിരുന്നു'-ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പുതിയ സംരഭത്തിൽ തങ്ങൾ ആവേശഭരിതരാണെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ ഇൻറർനാഷണൽ ഒറിജിനൽ ഫിലിം ഡയറക്ടർ സൃഷ്ടി ആര്യ പറഞ്ഞു. ഈ മാസം ആദ്യം പ്രഖ്യാപിച്ച 'പാവ കഥൈകൾ'ക്കുശേഷം നെറ്റ്ഫ്ലിക്സ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ തമിഴ് ആന്തോളജിയാണ് നവരസ.
മലയാളത്തിൽ നിന്ന് നടി പാർവ്വതി നവരസയിൽ അഭിനയിക്കും. ഇതുസംബന്ധിച്ച് അവർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. രതീന്ദ്രന്‍ ആര്‍.പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായാണ് പാര്‍വതി എത്തുക. പാര്‍വതിക്കു പുറമെ രേവതി, നിത്യമേനന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിത്വിക തുടങ്ങിയവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന.
നടന്‍ അരവിന്ദ് സ്വാമി ചിത്രത്തില്‍ ഒരേ സമയം സംവിധായകനായും അഭിനേതാവായും എത്തുന്നുണ്ട്. സൂര്യ, സിദ്ദാർഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണന്‍, അഴകം പെരുമാള്‍, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേഷ് തിലക്, സാനന്ത്, വിധു, ശ്രീറാം തുടങ്ങിയവരും നവരസയുടെ ഭാഗമാകും.സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്ണ, ഹര്‍ഷ്‌വിര്‍ ഒബ്രേയ്, സുജിത്ത് സാരംഗം തുടങ്ങിയ സാേങ്കതിക പ്രവർത്തകരും എ.ആര്‍ റഹ്മാന്‍, ഡി ഇമ്മാന്‍, ഗോവിന്ദ് വസന്ത തുടങ്ങിയ സംഗീതകാരന്മാരും ചിത്രങ്ങളുടെ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.