Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'തെക്കിനിയിൽ...

'തെക്കിനിയിൽ നിന്നിറങ്ങിയ തമിഴത്തി അങ്ങ് വെറുതെ പോകില്ല'-മണിച്ചിത്രത്താഴ് -ട്രെയിലർ

text_fields
bookmark_border
Manichithrathazhu new Trailer Out
cancel

ലയാളത്തിന്‍റെ എവർ​ഗ്രീൻ ക്ലാസിക്കുകളിൽ ഒന്നായ മണിച്ചിത്രത്താഴ് ഫോർകെ മികവോടെ റീ-റിലീസിനൊരുങ്ങുകയാണ്.ആഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

1993 ഡിസംബർ 25ന് ഫാസിലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് 31 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ പുത്തൻ സാങ്കേതിക മികവോടെ എത്തുന്നതിന്‍റെ ആകാംക്ഷയിലാണ് ആരാധകർ. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്‍റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സംവിധായകന്‍ ഫാസിലും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കിയ മാറ്റിനി നൌവും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് വിതരണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manichithrathazhu
News Summary - Manichithrathazhu new Trailer Out
Next Story