എല്ലാ നാട്ടിലുമുണ്ടാകും ഒരു 'മണിയറയിലെ അശോകൻ'
text_fields'കെട്ടുകഥ പോലൊരു കല്യാണക്കഥ' -ഇങ്ങനെയൊരു മുൻകൂർ ജാമ്യം എടുത്തുകൊണ്ടാണ് ദുൽഖർ സൽമാൻ-ജേക്കബ് ഗ്രിഗറി ചിത്രമായ 'മണിയറയിലെ അശോകൻ' തുടങ്ങുന്നത്. അത് ഇടക്കിടെ ഒാർത്താൽ സിനിമ കണ്ടുകണ്ടങ്ങിരിക്കുേമ്പാൾ തോന്നുന്ന ചില കല്ലുകടികളൊക്കെ മറക്കാൻ കഴിയും. അതൊക്കെയങ്ങ് മറന്നാൽ കേരളത്തിലെ എല്ലാ നാട്ടിൻപുറങ്ങളിലും കാണാനിടയുള്ള അശോകെൻറ ജീവിതം ഇഷ്ടപ്പെടുകയും ചെയ്യും.
കല്യാണപ്രായം എത്തി നിൽക്കുന്ന ഒരു യുവാവ് വിവാഹം നടക്കാൻ നേരിടുന്ന പ്രതിസന്ധികൾ മലയാള സിനിമക്ക് പുതിയ പ്രമേയമേയല്ല. അതിനിടയിൽ കടന്നുവരുന്ന പ്രണയവും വിരഹവുമെല്ലാം വ്യത്യസ്ത കഥാസന്ദർഭങ്ങളിൽ മലയാളികൾ കണ്ടിട്ടുണ്ട്. ഇതേ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അശോകൻ എന്ന യുവാവ് തെൻറ സങ്കൽപത്തിലെ ഭാര്യയെ സ്വന്തമാക്കാൻ നടത്തുന്ന തത്രപ്പാടുകൾ വ്യത്യസ്തമായി (മുൻകൂർ ജാമ്യം മറക്കേണ്ട) അവതരിപ്പിച്ചാണ് നവാഗതനായ ഷംസു സയ്ബ ഒരുക്കിയ 'മണിയറയിലെ അശോകൻ' പ്രേക്ഷകരിലേക്ക് എത്തുന്നത്. വേഫറെര്‍ ഫിലിംസിെൻറ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിച്ച ചിത്രം നെറ്റ്ഫ്ലിക്സാണ് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഒാണം റിലീസായി മലയാളികൾക്ക് മുന്നിലെത്തിച്ചത്.
ഒരു വില്ലേജ് ഓഫിസിലെ ക്ലർക്കായ അശോകന് ഭാര്യയാകാൻ പോകുന്ന പെണ്ണിനെ കുറിച്ച് ചില സ്വപ്നങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. പക്ഷേ, മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന അശോകെൻറ രൂപം ഇവിടെ വിഷയമായി വരുന്നു. തെൻറ ഉയരവും സൗന്ദര്യവും അശോകനിൽ അപകർഷത ഉണ്ടാക്കിയെടുക്കുന്നതിൽ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും പങ്കുമുണ്ട്.
സ്കൂൾ കാലം മുതൽ ഒരു കാമുകി ഇല്ലാതെ പോയ, കാണാൻ പോയ പെൺകുട്ടി വിവാഹാലോചന മുടക്കാൻ പറയുന്നതൊക്കെ യാദൃശ്ചികമായി കേൾക്കേണ്ടി വരുന്ന അശോകൻ അനുഭവിക്കേണ്ടി വരുന്ന മാനസിക പ്രതിസന്ധികൾ വലുതാണ്. ചുറ്റുപാടുകൾ സൃഷ്ടിക്കുന്ന, നിസ്സാരമെന്ന് അവർ അവകാശപ്പെട്ടേക്കാവുന്ന ചില തമാശകൾ അനുഭവിക്കേണ്ടിവരുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമല്ല എന്നാണ് ഷംസു സയ്ബ ചിത്രത്തിലൂടെ പറയുന്നത്. വിവാഹ വിപണിയിലെ പ്രവണതകളെ ആക്ഷേപഹാസ്യത്തിലൂടെ ചൂണ്ടിക്കാണിക്കുവാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ഗ്രിഗറിയുടെ കരിയറിലെ മികച്ചൊരു വേഷമാണ് അശോകൻ. ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രിഗറി, വേദന ഉള്ളിലൊതുക്കി വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം ജീവിക്കുന്ന അശോകനെ മികവുറ്റതാക്കി. അശോകെൻറ സുഹൃത്തുക്കളായെത്തുന്ന ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, അച്ഛനമ്മമാരുടെ വേഷം ചെയ്യുന്ന വിജയരാഘവൻ, ശ്രീലക്ഷ്മി എന്നിവരുടെ പ്രകടനവും നന്നായി.
അനുപമ പരമേശ്വരൻ, ശ്രിന്ദ ശിവദാസ്, നയന എൽസ എന്നിവർ നായികാ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുേമ്പാൾ പ്രേക്ഷകരുടെ ആകാംക്ഷ അവസാനിപ്പിച്ച് ക്ലൈമാക്സ് രംഗത്തിൽ സർപ്രൈസായി അശോകെൻറ ഭാര്യയുമെത്തുനനു. ദുൽഖർ സൽമാൻ, അനു സിതാര, ഒനിമ കശ്യപ്, സണ്ണി വെയ്ൻ എന്നിവരെ അതിഥി വേഷങ്ങളിലും കാണാം. നാട്ടിൻപുറത്തിെൻറ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ സജാദ് കാക്കുവിെൻറ കാമറയും മികവ് കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.