കാന്താരയിൽ ആ സീൻ എന്തിനായിരുന്നു! ശരീരം ഒരു തമാശയല്ല; നമുക്ക് ചിരിക്കാന്‍ അവകാശമില്ല- മഞ്ജു
text_fieldsകന്നഡ സൂപ്പർ ഹിറ്റ് ചിത്രം കാന്താരയിലെ ബോഡി ഷെയ്മിങ് രംഗത്തെ വിമർശിച്ച് നടി മഞ്ജു പത്രോസ്. അതിമനോഹരമായ സിനിമയിൽ ബോഡി ഷെയ്മിങ് രംഗം കൊണ്ട് എന്ത് ഗുണമാണ് കിട്ടിയതെന്നും വളരെ അപക്വമായ ഒരു തീരുമാനമായിപ്പോയെന്നും താരം പറയുന്നു. സിനിമയിൽ ഇതൊരു ചെറിയ ഭാഗമാണെങ്കിലും അതൊരു ചെറിയ സംഗതിയല്ലെന്നു താരം കൂട്ടിച്ചേർത്തു.
കാന്താര... രണ്ടു ദിവസം മുന്‍പ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളില്‍ തങ്ങിനില്‍ക്കുന്നു. ഒരു drama thriller..Rishab Shetty 'ശിവ'ആയി ആടി തിമിര്‍ത്തിരിക്കുന്നു. അദ്ദേഹം തന്നെയാണ് അതിന്റെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി.. ഓരോ ആര്‍ട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂര്‍ ശിവയായി വന്ന റിഷബ് കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികള്‍ അത് കണ്ടു തീര്‍ക്കും. തീര്‍ച്ച. സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ.
ഇത്രയും മനോഹരമായ ഒരു സിനിമയില്‍ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷെ എഴുതാതെ വയ്യ. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു. സുഹൃത്ത് സുന്ദരയോട് പറയുന്നു. വൈകുന്നേരം നിന്റെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോള്‍ അല്പം ഈര്‍ഷ്യ പടരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ ഭാര്യയെ നോക്കുന്നു. അവര്‍ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്‌കളങ്കമായിചിരിച്ചു കാണിക്കുന്നു ... അവരുടെ അല്പം ഉന്തിയ പല്ലുകള്‍ സിനിമയില്‍ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു. ഇത് കണ്ടതും കാണികള്‍ തിയറ്ററില്‍ പൊട്ടിച്ചിരിക്കുന്നു... എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കണ്‍വേ ചെയ്യുന്നത്. ഇത്രയും മനോഹരമായ സിനിമയില്‍ ഈ ബോഡി ഷേയിമിങ് കൊണ്ട് എന്ത് ഇന്‍പുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്. അത് അപക്വമായ ഒരു തീരുമാനമായി പോയി.
ഇത്രയും മനോഹരമായ ഒരു സിനിമയില്‍ അതൊരു ചെറിയ ഭാഗമല്ലേ അതിത്രമാത്രം പറയാനുണ്ടോ എന്ന് നിങ്ങളില്‍ പലരും ചോദിക്കും. ശരിയാണ്...അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല. ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ് അതില്‍ നോക്കി ചിരിക്കാന്‍ അതിനെ കളിയാക്കാന്‍നമുക്ക് ആര്‍ക്കും അവകാശമില്ല. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല സുഹൃത്തുക്കളെ... മഞ്ജു പത്രോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.