എട്ട് സിഗരറ്റാണ് ആ സിനിമക്ക് വേണ്ടി വലിച്ചത്, തലക്ക് ഭയങ്കര ബുദ്ധിമുട്ടായി -മഞ്ജു പിള്ള
text_fieldsഒരു ചെറിയ ഇടവേളക്ക് ശേഷം അമലാ പോൾ മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ടീച്ചർ. ഡിസംബർ 3 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ മഞ്ജുപിള്ള ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അമലയുടെ അമ്മ വേഷമാണ് മഞ്ജുവിന്റേത്. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്
ചിത്രത്തിൽ സിഗരറ്റ് വലിക്കുന്ന കഥാപാത്രമാണ് മഞ്ജുവിന്റേത്. ഇപ്പോഴിതാ സിഗരറ്റ് വലിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ കുറിച്ച് പറയുകയാണ് മഞ്ജു. ഒരു സീനിന് വേണ്ടി എട്ട് തവണ സിഗിരറ്റ് വലിക്കേണ്ടി വന്നുവെന്നും അത് തനിക്ക് ശരിരീക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ടീച്ചറിൽ ബീഡിയൊക്കെ വലിക്കുന്നുണ്ട്. ചെറുപ്പത്തിൽ ബീഡി വലിച്ചിട്ടുണ്ട്. അത് അറിവില്ലാത്ത പ്രായത്തിൽ. അന്ന് ശ്വാസംമുട്ടി കൃത്രിമശ്വാസമൊക്ക തരേണ്ടി വന്നു. പുകവലിച്ച് അകത്തേക്ക് എടുക്കുമ്പോഴാണ് നമ്മൾ ചുമക്കുന്നത്. വായിൽ എടുത്ത് പുറത്തേക്ക് വിട്ടാൽ ചുമക്കില്ല. പക്ഷെ സംവിധായകന് അത് പോരായിരുന്നു. പുകവലിച്ച് ചുമക്കുന്ന അവസ്ഥയിലായിരുന്നു.
ഒരു സീനിൽ പുകവലിച്ചു കൊണ്ട് ഡയലോഗ് പറയണം. ടേക്കിന് മാത്രം എട്ട് സിഗരറ്റായിരുന്നു വലിച്ചത്. അതിന് മുമ്പ് പ്രാക്ടീസ് ചെയ്യാനായി ഒരു ആറെണ്ണം വലിച്ചിട്ടുണ്ടാകും.അതോടെ എനിക്ക് മതിയായി. പിന്നീട് തലക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്ക് സിഗരറ്റ് പറ്റില്ലെന്ന് മനസിലായി. പക്ഷെ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്; അനുഭവം പങ്കുവെച്ച് കൊണ്ട് മഞ്ജു പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.