മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് സിനിമ 'ആയിഷ'; ജന്മദിന സമ്മാനമായി പോസ്റ്റർ
text_fieldsകൊച്ചി: മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യരുടെ ജന്മദിനത്തിൽ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. സംഗീതം-എം ജയചന്ദ്രൻ, സഹ നിർമ്മാണം-ഷംസുദ്ധീൻ എം.ടി, ഹാരിസ് ദേശം, പി.ബി. അനീഷ്, സക്കറിയ വാവാട്, എഡിറ്റർ-അപ്പു എൻ. ഭട്ടതിരി, കലാ സംവിധാനം-പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ, ചമയം-റോണക്സ് സേവ്യർ, ശബ്ദ സംവിധാനം-ടോണി ബാബു, ഗാനരചന-ബി.കെ. ഹരി നാരയണൻ, സുഹൈൽ കോയ, നിർമാണ ഏകോപനം-ഗിരീഷ് അത്തോളി, നിർമാണ നിർവഹണം-റിന്നി ദിവകർ, ചീഫ് അസോസിയേറ്റ്-ബിനു ജി., സ്റ്റിൽസ്-രോഹിത് കെ. സുരേഷ്, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, വാർത്ത പ്രചരണം-എ.എസ്. ദിനേശ്. 2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.