ഉദയനിധി സ്റ്റാലിനെ നേരിട്ടുകണ്ട് മഞ്ഞുമൽ ബോയ്സ്
text_fieldsകേരളത്തിനകത്തും പുറത്തും മികച്ച പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ് മഞ്ഞുമൽ ബോയ്സ്. സിനിമക്ക് അഭിനന്ദനവുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ചിത്രത്തെ പ്രശംസിച്ച് തമിഴ്നാട് യുവജനക്ഷേമ സ്പോർട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ നേരത്തെ രംഗത്തെത്തിയിരുന്നു.
ചിത്രം കണ്ടുവെന്നും ആരും കാണാതിരിക്കരുതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചത്. ഈ പ്രതികരണത്തിന് നന്ദിയറിയിച്ച് മഞ്ഞുമൽ ടീംസ് രംഗത്തെത്തുകയും ചെയ്തു. ഒടുവിൽ മഞ്ഞുമൽ ടീംസ് ഉദയനിധി സ്റ്റാലിനെ നേരിട്ട് സന്ദർശിച്ചിരിക്കുകയാണ്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് മഞ്ഞുമൽ ബോയ്സ് ടീമംഗങ്ങൾ സന്ദർശിച്ച വിവരം അറിയിച്ചത്.
ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയിരിക്കുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുസംഘം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, സംവിധായകന്‍ ഖാലിദ് റഹ്‌മാൻ, അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.