'മഞ്ഞുമ്മൽ ബോയ്സ്' സീൻ മാറ്റിയോ? ഒറ്റദിവസംകൊണ്ട് ചിത്രം നേടിയത്!
text_fields2021 ൽ പുറത്തിറങ്ങിയ ജാൻ. എ. മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. മമ്മൂട്ടിയുടെ ഭ്രമയുഗം, പ്രേമലു എന്നീ ചിത്രങ്ങൾ തിയറ്ററുകൾ ഭരിക്കുമ്പോഴാണ് സർവൈവൽ ത്രില്ലറുമായി ചിദംബരവും കൂട്ടരും എത്തിയത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭ്രമയുഗത്തിനും പ്രേമലുവിനൊപ്പം മഞ്ഞുമ്മൽ ബോയ്സിനേയും പ്രേക്ഷകർ ഒപ്പം കൂട്ടിയിട്ടുണ്ടെന്നാണ് ബോക്സോഫീസ് കണക്കുകൾ നൽകുന്ന സൂചന.
സാക്നിൽക്ക് ഡോട് കോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആദ്യ ദിനം 3.5 കോടി രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. അഞ്ച് കോടിയാണ് ചിത്രത്തിന്റെ ആഗോളകളക്ഷൻ. കേരളത്തിന് പുറത്തു നിന്നും മികച്ച സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിക്കുന്നത്. ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ അഭിനേതാക്കളെല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം.പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.