മരക്കാരും ജയ്ഭീമും ഒസ്കർ നോമിനേഷൻ പട്ടികയിൽ
text_fieldsലോസ്ആഞ്ചലസ്: മലയാള ചിത്രം 'മരക്കാർ - അറബിക്കടലിന്റെ സിംഹ'വും തമിഴ് ചിത്രം 'ജയ് ഭീമും' ഒസ്കർ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചു. 94ാം ഒസ്കറിെൻറ മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിലാണ് മോഹൻലാൽ നായകനായ മരക്കാരും സൂര്യ നായകനായ ജയ്ഭീമും ഇടംപിടിച്ചത്.
276 സിനിമകളുടെ ചുരുക്കപ്പട്ടികയിലാണ് ഈ ചിത്രങ്ങൾ ഉൾപ്പെട്ടത്. ഫെബ്രുവരി എട്ടിന് അന്തിമ പട്ടിക പുറത്തിറക്കും. ഇതിൽനിന്നായിരിക്കും ഒസ്കറിലെ മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുക. ചരിത്രപുരുഷനായ കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞാലി മരക്കാർ. മികച്ച ചിത്രമടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങൾക്ക് ഈ ചിത്രം അർഹമായിരുന്നു.
തമിഴ്നാട്ടിലെ ജാതിവിവേചനവും പൊലീസ് കസ്റ്റഡി മരണവും ഇതിവൃത്തമാക്കിയ 'ജയ് ഭീം' ടി.ജി. ജ്ഞാനവേലാണ് സംവിധാനം ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.