മരക്കാർ ആമസോൺ പ്രൈമിൽ ? കരാറൊപ്പിട്ടതായും റിപ്പോർട്ട്
text_fieldsമോഹന്‍ലാൽ നായകനായ 'മരക്കാര്‍ അറബിക്കടലിെൻറ സിംഹം' എന്ന ചിത്രമാണ് കുറച്ചുദിവസമായി സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. പ്രിയദർശൻ വലിയ ക്യാൻവാസിലൊരുക്കിയ ചിത്രം ഒ.ടി.ടി റിലീസായി എത്തുമെന്ന റിപ്പോർട്ടുകൾ വന്നതോടെ സമൂഹ മാധ്യമങ്ങളിൽ അതിനെതിരെ പ്രചാരണങ്ങളുയർന്നിരുന്നു.
ചിത്രം എങ്ങനെയെങ്കിലും തിയറ്ററിലെത്തിക്കുന്നതിനായി നിര്‍മാതാവ് ആൻറണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തിയറ്റര്‍ ഉടമകളും ആൻറണി പെരുമ്പാവൂരും തയാറാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. അതോടെ ബ്രഹ്മാണ്ഡ ചിത്രം വലിയ സ്ക്രീനിൽ കാണാനുള്ള ആരാധകരുടെ പ്രതീക്ഷകളും അസ്തമിച്ചു.
എന്നാൽ, ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഒ.ടി.ടി പ്ലാറ്റ്ഫോം റിലീസുകളെ കുറിച്ച് അപ്ഡേറ്റുകൾ നൽകുന്ന ലെറ്റ്സ് ഒടിടി ഗ്ലോബൽ എന്ന ട്വിറ്റർ പേജാണ് ഇത് പുറത്തുവിട്ടത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്നും അതിനായി കരാര്‍ ഉറപ്പിച്ചുവെന്നും ഒപ്പിട്ടുവെന്നും അവര്‍ ട്വീറ്റ് ചെയ്‍തിട്ടുണ്ട്.
Mohanlal's big budget action entertainer #Marakkar goes for a direct OTT release with Amazon Prime.
— LetsOTT GLOBAL (@LetsOTT) October 31, 2021
SIGNED.. SEALED AND CONFIRMED. pic.twitter.com/4RKi89Ns5D
ഒ.ടി.ടിയില്‍നിന്ന് സിനിമക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക തിയറ്ററുകാര്‍ക്ക് നല്കാന് കഴിയില്ലെന്നാണ് ഉടമകളുടെ സംഘടനയായ ഫിയോക്കിെൻറ നിലപാട്. 10 കോടി രൂപ അഡ്വാന്‍സ് നല്‍കാമെങ്കിലും സിനിമക്ക് മിനിമം ഗാരൻറി തുക നല്കാന് കഴിയില്ലെന്നും മരക്കാര്‍ തിയറ്ററില്‍ വരണമെന്നാണ് ആഗ്രഹമെന്നും എക്സിക്യൂട്ടിവ് യോഗത്തിനുശേഷം ഫിയോക് അറിയിച്ചു. റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.