'മരക്കാർ' തിയറ്ററിൽ തന്നെ; ഡിസംബർ രണ്ടിന് റിലീസ്
text_fieldsതിരുവനന്തപുരം: ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' ഒടുവിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. നിർമാതാവ് ആന്‍റണി പെരുമ്പാവൂരും നടൻ മോഹൻലാലും വിട്ടുവീഴ്ചക്ക് തയാറായെന്നും ഉപാധികളില്ലാതെയാണ് തിയറ്ററുകളിലെ പ്രദർശനമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഓഫീസിൽ വിവിധ സിനിമാ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഡിസംബർ രണ്ടിന് തിയറ്റർ റിലീസ് ഉണ്ടാകും. ആന്‍റണിയുടേത് ഉദാര സമീപനമാണ്. എല്ലാ സിനിമകളും തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയും മന്ത്രി ഇക്കാര്യം അറിയിച്ചു.
Also Read:മരക്കാർ ഒ.ടി.ടിയിൽ തന്നെ റിലീസ് ചെയ്യും
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. ചിത്രീകരണം രണ്ടു വര്‍ഷം നീണ്ടു. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വെക്കുകയായിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' മൂന്നെണ്ണം കരസ്ഥമാക്കിയിരുന്നു. മികച്ച ചിത്രം, വസ്ത്രാലങ്കാരം, സ്പെഷൽ ഇഫ്കട് എന്നിവക്കുള്ള പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. സ്പെഷൽ ഇഫക്ട് പുരസ്കാരം നേടിയത് പ്രിയദർശെൻറ മകൻ സിദ്ധാർഥാണ്. സംസ്ഥാന സിനിമാ പുരസ്കാരത്തിൽ സിദ്ധാർഥ് പ്രിയദർശൻ പ്രത്യേക പരാമർശം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.