'മരക്കാര്‍' നേടിയത് മൂന്ന് പുരസ്കാരങ്ങൾ; അഭിമാന നിറവിൽ പ്രിയനും മകനും
text_fieldsന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 'മരക്കാര്‍-അറബിക്കടലിെൻറ സിംഹം' മൂന്ന് പുരസ്കാരത്തിന് അർഹമായപ്പോൾ പ്രിയദർശൻ കുടുംബത്തിന് ഇരട്ടനേട്ടം. മികച്ച ചിത്രം, വസ്ത്രാലങ്കാരം, സ്പെഷൽ ഇഫ്കട് എന്നീ അവാർഡുകളാണ് പ്രിയദർശെൻറ 'മരക്കാര്‍' സിനിമക്ക് ലഭിച്ചത്. ഇതിൽ സ്പെഷൽ ഇഫക്ട് പുരസ്കാരം നേടിയത് പ്രിയദർശെൻറ മകൻ സിദ്ധാർഥാണ്. േമാഹൻലാൽ നായകനായുള്ള സിനിമ ഏപ്രിൽ പകുതിയോടെയാണ് തിയറ്ററുകളിൽ എത്തുന്നത്.
മികച്ച പണിയ ചിത്രമായി തെരഞ്ഞെടുത്ത മനോജ് കാനയുടെ 'കെഞ്ചിര' 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായും 2019ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പനോരമ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നേരത്തേ സംസ്ഥാന സിനിമ അവാർഡ് നിർണയത്തിൽ സിദ്ധാർഥ് പ്രിയദർശൻ പ്രത്യേക പരാമർശം നേടിയിരുന്നു. മരക്കാറിലെ നായകവേഷം ചെയ്ത മോഹൻലാലിനെ മികച്ച നടെൻറ വിഭാഗത്തിൽ ചർച്ച ചെയ്തിരുന്നു. ഹെലൻ എന്ന സിനിമയിൽ വേഷമിട്ട അന്ന ബെന്നിനെ മികച്ച നടിയുടെ പട്ടികയിലേക്കും പരിഗണിച്ചിരുന്നു.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണ റണാവത്തിന് ഇതു മൂന്നാം തവണയാണ്. നേരത്തേ, 'ക്വീൻ'(2015), 'തനു വെഡ്സ് മനു'(2016) എന്നീ സിനിമകളിലെ അഭിനയത്തിനാണ് ദേശീയ അവാർഡ് നേടിയത്. 2011ൽ 'ആടുകള'ത്തിലൂടെ ധനുഷ് മികച്ച നടനായിരുന്നു. 2000ത്തിൽ 'സത്യ' എന്ന സിനിമയിലൂടെ മനോജ് ബാജ്പേയ് മികച്ച നടനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.