Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
marakkar mohanlal
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമരക്കാർ ഒ.ടി.ടിയിൽ...

മരക്കാർ ഒ.ടി.ടിയിൽ റിലീസ്​ ചെയ്യാൻ നിർദേശിച്ചത്​ മോഹൻലാൽ, അടുത്ത അഞ്ച്​ ചിത്രങ്ങളും തിയറ്റർ റിലീസില്ല -ആന്‍റണി പെരുമ്പാവൂർ

text_fields
bookmark_border

കൊച്ചി: 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' സിനിമ ഒ.ടി.ടിയിൽ റിലീസ്​ ചെയ്യാൻ നിർദേശിച്ചത്​ മോഹൻലാലാണെന്ന്​ നിർമാതാവ്​ ആന്‍റണി പെരുമ്പാവൂർ. സിനിമ ഒരുക്കിയത്​ തിയറ്ററിൽ വരണമെന്ന്​ ആഗ്രഹിച്ച്​ തന്നെയാണ്​. എന്നാൽ, കോവിഡടക്കമുള്ള കാരണങ്ങളാൽ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്​.

വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ നടക്കാനിരുന്ന ചർച്ചയും മുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്​തമിച്ചു. തിയറ്റർ ഉടമകളുടെ സംഘടനക്ക്​ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന്​ മനസ്സിലായി.

തിയറ്റർ ഉടമകൾ 40 കോടിയുടെ അഡ്വാൻസ്​ തന്നു എന്നത്​ തെറ്റാണ്​. ഇത്രയും വലിയൊരു തുക ഒരു സിനിമക്കും ഇതുവരെ അഡ്വാൻസ്​ ലഭിച്ചിട്ടില്ല. 4.895 കോടി രൂപയാണ്​ തിയറർ ഉടമകൾ തന്നത്​. പിന്നീട്​ ആ പൈസ തിരിച്ചുകൊടുത്തു. നാല്​ വർഷം മുമ്പത്തെ കണക്കുപ്രകാരം ഒരു കോടി ഇപ്പോഴും തിയറ്ററുകൾ തരാനുണ്ട്​.

തിയറ്റർ ഉടമകൾ എന്നും തങ്ങളെ സഹായിച്ചവരാണ്​. എന്നാൽ, ഇത്തവണ അവർ തന്നെ അവഗണിക്കുകയായിരുന്നു. ഒരുപാട്​ തവണ ഉടമകൾ യോഗം ചേർന്നെങ്കിലും ഒരുതവണ പോലും തന്നെ അതിലേക്ക്​ വിളിച്ചിട്ടില്ല. അത്​ വളരെ സങ്കടകരമാണ്​.

കഴിഞ്ഞതവണ തിയറ്ററുകൾ തുറന്നപ്പോൾ സിനിമ റിലീസ്​ ചെയ്യാൻ 230 തിയറ്റുകളിലേക്ക്​ അഗ്രിമെന്‍റ്​ അയച്ചിരുന്നു. എന്നാൽ, 89 ഇടങ്ങളിൽനിന്ന്​ മാത്രമാണ്​ തിരികെ ലഭിച്ചത്​. തങ്ങൾക്ക്​ തിയറ്ററുകളിൽനിന്ന്​ പിന്തുണയില്ലെന്ന്​ ഇതോടെ മനസ്സിലായി.

രണ്ടാമത്​ തിയറ്ററുകൾ തുറന്നപ്പോൾ നിരവധി സിനിമകൾ അവർ ഷെഡ്യൂൾ ചെയ്​തു. എന്നാൽ, ഒരാൾ പോലും തന്നോട്​ മരക്കാർ റിലീസ്​ ചെയ്യുന്ന കാര്യം ചോദിച്ച്​ വിളിച്ചിട്ടില്ല. ഈ സങ്കടം മോഹൻലാലിനോട്​ പറഞ്ഞപ്പോഴാണ്​ ഒ.ടി.ടിയിൽ റിലീസ്​ ചെയ്യാൻ നിർദേശിച്ചത്​.

എന്നാൽ, വലിയ സിനിമകൾ ഇനിയും സ്വപ്​നം കാണാൻ കഴിയൂ എന്ന്​ അദ്ദേഹം പറഞ്ഞു. സംവിധായകൻ പ്രിയദർശനും ഇതിനെ പിന്തുണച്ചു. മോഹൻലാലിന്‍റെ അടുത്ത അഞ്ച്​ ചിത്രങ്ങളും ഒ.ടി.ടിയിലാകും. ബ്രോ ഡാഡി, ട്വൽത്​ മാൻ, എലോൺ തുടങ്ങിയ സിനിമകളാണ്​ ഒ.ടി.ടിയിൽ വരിക' -ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marakkarott
News Summary - Marakkar to be released on OTT
Next Story